വാഷിംഗ്ടൺ:ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് ബഹിരാകാശ ടൂറിസത്തിന് ആരംഭം. ബഹിരാകാശ വിദഗ്ധരല്ലാത്ത ആദ്യ സംഘത്തെ വഹിച്ച റോക്കറ്റ് ഭൂമിയിൽ നിന്ന് വിക്ഷേപിച്ചു. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനിയാണ് ബഹിരാകാശപര്യവേഷണത്തിൽ നാഴിക കല്ലായ നേട്ടത്തിന് പിന്നിൽ.
ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ് എയ്‌റോ സ്‌പേസ് കമ്പനിയായ സ്‌പേസ് എക്‌സ്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് യാത്രക്കാരെ വഹിച്ച ഫാൽക്കൺ 9 റോക്കറ്റ് വഹിച്ചത്.
ഇൻസ്പിരേഷൻ 4 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിൽ 2 സ്ത്രീകളും 2 പുരുഷൻന്മാരുമടങ്ങുന്ന വിനോദസഞ്ചാര സംഘമാണ് ചരിത്രയാത്രയിൽ. യാത്രയക്കായി വിനോദസഞ്ചാരികൾ മുടക്കിയത് 200 മില്യൺ ഡോളറാണ്.

മൂന്ന് ദിവസം ഭൂമിയെ വലം വെയ്‌ക്കുന്ന സംഘം ശനിയാഴ്ച മടങ്ങിയെത്തും. ജേർഡ് ഐസക്മാൻ, ഹെയ്‌ലി ആഴ്‌സെനോക്‌സ്, സിയാൻ പ്രോക്ടർ, ക്രിസ് സെംബ്രോസ്‌കി തുടങ്ങിയവരാണ് സംഘാംഗങ്ങൾ.പൊതു സ്വകാര്യ മേഖലകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നതിന്റെ ഒരു ഉദാഹരണമാണ് ഇൻസ്പിറേഷൻ 4 വിക്ഷേപണമെന്ന് ലിഫ്‌റ്റോഫി നാസ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പമേല മെൽറോയ് പറഞ്ഞു. ഏറെ ആവേശത്തോടെയാണ് ലോകം ഇൻസ്പിരേഷൻ 4 ദൗത്യത്തെ നോക്കിക്കാണുന്നത്.















