രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2026, 09:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:  നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാം ചോദ്യങ്ങൾക്കും സർക്കാർ പാർലമെൻറിൽ മറുപടി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും രാജ്യസഭാ സഭാനേതാവുമായ ജെ.പി. നദ്ദ. കുട്ടികൾ രാജ്യത്തിന്റെ ഭാവിയാണ്. സർക്കാരിനും പ്രതിപക്ഷത്തിനും കുട്ടികളുടെ കാര്യത്തിൽ ഉത്തരവാദിത്തമുണ്ട്. വിഷയത്തിൽ തുറന്ന ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്. പ്രതിപക്ഷ നേതാവ് രാഹുലിന്റെ പ്രതികരണങ്ങൾ സെലക്ടീവായി പോകുന്നുവെന്നും ജെ. പി നദ്ദ ഡൽഹിയിൽ പറഞ്ഞു.

കോൺഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ചോദ്യപേപ്പർ ചോർച്ചകൾ എന്തുകൊണ്ട് ഉയർത്തിക്കാട്ടുന്നില്ലെന്ന്  ജെ.പി. നദ്ദ ചോദിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബിജെപി ഭരണകാലത്ത് 150-ലധികം ചോദ്യപേപ്പർ ചോർച്ചകൾ നടന്നുവെന്ന് രാഹുൽ ആരോപിച്ചതിന് പിന്നാലെയാണ് നദ്ദയുടെ പ്രതികരണം.

“ജമ്മു-കശ്മീരിലെ സർവീസ് സെലക്ഷൻ ബോർഡ് പരീക്ഷാ ചോർച്ച, കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലെ സ്കൂൾ പരീക്ഷാ ബോർഡ് ചോർച്ച, കോൺഗ്രസും ജാർഖണ്ഡ് മുക്തി മോർച്ചയും ഭരിക്കുന്ന ജാർഖണ്ഡിലെ പരീക്ഷാ ചോർച്ചകൾ എന്നിവയെക്കുറിച്ച് രാഹുൽ  എന്തുകൊണ്ട് സംസാരിക്കുന്നില്ല?” എന്ന് നദ്ദ ചോദിച്ചു. “എന്തുകൊണ്ടാണ് നിങ്ങൾ സെലക്ടീവ് നിലപാട് സ്വീകരിക്കുന്നത്? വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് നിങ്ങളുടെ ലക്ഷ്യം. വിദ്യാർഥികളുടെ പ്രശ്നങ്ങളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നീറ്റ് വിഷയത്തിൽ പാർലമെന്റിൽ വിശദമായ ചർച്ചയ്‌ക്ക് കേന്ദ്ര സർക്കാർ ഇപ്പോഴും തയ്യാറാണെന്നും നദ്ദ ആവർത്തിച്ചു. കുറ്റപ്പെടുത്തലുകളും ആരോപണങ്ങളും അവസാനിപ്പിച്ച് വിഷയത്തിന്റെ എല്ലാ വശങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ചോദ്യപേപ്പർ ചോർച്ചയ്‌ക്ക് കാരണമായ ഘടകങ്ങൾ എന്തൊക്കെയാണ്, അതിൽ ആരൊക്കെയാണ് ഉൾപ്പെട്ടത്, കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്,  ഇത്തരമൊരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയെല്ലാം വിശദമായി ചർച്ച ചെയ്യാം. പ്രതിപക്ഷം ആവശ്യപ്പെടുന്നത്ര സമയമെടുക്കാൻ സർക്കാർ തയ്യാറാണ്,” എന്നും നദ്ദ പറഞ്ഞു.

 

Tags: NEETCJP
ShareTweetSendShare

More News from this section

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies