ന്യൂഡൽഹി:ഇന്ത്യൻ വ്യോമസനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി. ഡസോൾട്ട് ഏവിയേഷൻ നിർമ്മിച്ച 24 സെക്കൻഡ് ഹാൻഡ് മിറാഷ് 2000 യുദ്ധവിമാനങ്ങൾ രാജ്യം സ്വന്തമാക്കും.സൈന്യത്തിന്റെ നിലവിലുള്ള വിമാനങ്ങളും വിമാനഭാഗങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
വ്യോമസേനയെ കൂടുതൽ ആധുനികവൽക്കരിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും ഇത് സഹായകരമാകും.27 മില്യൺ യൂറോയുടെ കരാറിലാണ് യുദ്ധവിമാനങ്ങൾ വാങ്ങുക. എട്ട് യുദ്ധവിമാനങ്ങൾ ഉടൻ ഇന്ത്യയിലേക്കെത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന് വേണ്ടി ഓരോ വിമാനത്തിനും 1.125 ദശലക്ഷം യൂറോ ചിലവ് വരുമെന്നാണ് കണക്കുകൂട്ടൽ.യുദ്ധ വിമാനങ്ങൾ കപ്പലുകൾ വഴി വരും ദിവസങ്ങളിൽ ഇന്ത്യൻ മണ്ണിൽ എത്തിച്ചേരും.
2019 ലെ ബാലാകോട്ട് ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായിരുന്ന മിറാഷ് ഫീറ്റ് മിഡ്-ലൈഫ് വിമാനത്തിന് അറ്റകുറ്റപണികൾ നടത്താനുള്ള സമയം ആയി കഴിഞ്ഞു. ഏകദേശം 35 വർഷത്തോളം പഴക്കമുണ്ടിതിന്. ഈ സാഹചര്യത്തിൽ പുതിയ യുദ്ധ വിമാനങ്ങൾ വാങ്ങുന്നത് ആവശ്യകതയാണ്.
24 യുദ്ധ വിമാനങ്ങളിൽ 13 വിമാനത്തിന്റെ എഞ്ചിന്റെയും എയർഫ്രയിമുകളുടെയും പണികൾ കഴിഞ്ഞു. അതിൽ എട്ടെണ്ണം ഉടൻ രാജ്യത്തെത്താനുള്ള തയ്യാറെടുപ്പിലാണ്. ബാക്കിയുള്ള 11 യുദ്ധ വിമാനങ്ങളുടെ അറ്റകുറ്റപണികൾ പുരോഗമിക്കുകയാണ്. വിമാനങ്ങളുടെ അറ്റകുറ്റപണികൾ തീരുന്ന മുറയ്‌ക്ക് വിമാനങ്ങൾ സേനയുടെ ഭാഗമാകും.
















Comments