വംശനാശം സംഭവിച്ചു കഴിഞ്ഞ ലഗോനോമെഗോപീഡീയെ കുടുംബത്തില്‍ പെട്ട ചിലന്തിയുടെയും മുട്ടവിരിഞ്ഞ് പുറത്തിറങ്ങാറായ കുഞ്ഞുങ്ങളുടെയും ഫോസിൽ കണ്ടെത്തി. 99 വര്‍ഷങ്ങള്‍ക്ക് ശേഷവും മരപ്പശക്കുള്ളില്‍ സംരക്ഷിക്കപ്പെട്ട നിലയിലാണ് മ്യാന്മറില്‍ ഈ ഫോസിൽ കണ്ടെത്തിയത്. കാര്‍ബോണിഫെറസ് കാലഘട്ടത്തില്‍ 359 ദശലക്ഷം വര്‍ഷത്തിനും 299 ദശലക്ഷം വര്‍ഷത്തിനും ഇടയില്‍ ചിലന്തി വര്‍ഗം രൂപപ്പെട്ടതായാണ് ശാസ്ത്രലോകം പറയുന്നത്. ഒരു പെണ്‍ചിലന്തിയും മുട്ടയില്‍ നിന്ന് വിരിയാറായ കുഞ്ഞുങ്ങളുമാണ് ആമ്പറിനുള്ളില്‍ സംരക്ഷിക്കപ്പെട്ടതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കന്‍സാസിലെ പ്രഫ. പോള്‍ സെല്‍ഡന്‍ പറയുന്നു.
മരത്തിന്റെ പുറംതൊലിയിലെ വിള്ളലില്‍ കൂടുകൂട്ടിയ ജീവനുള്ള പെണ്‍ ചിലന്തി എങ്ങനെയാണ് കാണപ്പെടുന്നതെന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം വ്യക്തമാക്കുന്നതാണിതെന്ന് അദ്ദേഹം പറയുന്നു. മറ്റൊരു ആമ്പറില്‍ വിരിഞ്ഞിറങ്ങിയ ഉടനെയുള്ള കുഞ്ഞുങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. പെണ്‍ചിലന്തിയുടെ കാലിന്റെ ഒരു ഭാഗവും ഇതില്‍ കാണാം. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അമ്മ സംരക്ഷിക്കുകയാണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ലഗോനോമെഗോപീഡീയെ കുടുംബത്തിലെ ചിലന്തികള്‍ക്ക് തലയുടെ കോണുകളിലായി വലിയ കണ്ണുകളാണുള്ളത്. പൂച്ചകളുടെ കണ്ണില്‍ കാണുന്നതിന് സമാനമായി, പ്രതിഫലന ശേഷിയുള്ള ടപീറ്റം ഇവയുടെ കണ്ണിലുണ്ട്. രാത്രിയില്‍ ഇരപിടിക്കാന്‍ അനുഗുണമായ പ്രത്യേകതയാണിത്.
ഫോസിലാക്കപ്പെട്ട മരപ്പശയാണ് ആമ്പര്‍ എന്നറിയപ്പെടുന്നത്. മരങ്ങളുടെ ഒടിഞ്ഞ കൊമ്പില്‍ നിന്നോ മറ്റോ ടാര്‍ പോലെ ഒഴുകിയെത്തുന്ന ചുവപ്പ് നിറമുള്ള മരപ്പശ ഉണങ്ങി കട്ടപിടിച്ച് അനുകൂലമായ സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ആമ്പര്‍ ആയി രൂപപ്പെടുന്നു. ആമ്പറില്‍ ഏതെങ്കിലും ജീവി കുടുങ്ങുകയാണെങ്കില്‍ അതിന്റെ ശരീരവും ലക്ഷക്കണക്കിന് വര്‍ഷങ്ങളോളം സംരക്ഷിക്കപ്പെടുന്നു.
















Comments