തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കുന്നു. നവംബർ മുതൽ സ്കൂളുകൾ തുറക്കാനാണ് സർക്കാർ തീരുമാനം. സ്കൂളുകൾ തുറക്കുന്നതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കും. തീയതി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊറോണ അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. സ്കൂളുകൾ തുറക്കാൻ നേരത്തെ തന്നെ ധാരണയായിരുന്നു . വിദഗ്ധരുമായി സർക്കാർ ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ഒക്ടോബർ നാല് മുതൽ കോളേജുകളിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കും. ഇതിനോടൊപ്പം തന്നെ പ്ലസ് വൺ പരീക്ഷകൾ നടത്തുന്നതിനുണ്ടായ തടസ്സങ്ങളും നീങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും സർക്കാർ തീരുമാനം.
Comments