അശ്വിനെ ഞെട്ടിച്ച് പതിനാറുകാരി; മങ്കാദിംഗിലൂടെ പുറത്താക്കിയത് നാല് പേരെ; വിവാദം കൊഴുക്കുന്നു
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അശ്വിനെ ഞെട്ടിച്ച് പതിനാറുകാരി; മങ്കാദിംഗിലൂടെ പുറത്താക്കിയത് നാല് പേരെ; വിവാദം കൊഴുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2021, 07:12 pm IST
Facebook
Twitter
WhatsAppTelegram

ജോഹന്നാസ്ബർഗ്: വനിത ക്രിക്കറ്റിൽ വിനു മങ്കാദ് സ്‌റ്റൈലിലൂടെ നാലു പേരെ റണ്ണൗട്ടാക്കി ചർച്ചകളിൽ നിറയുകയാണ് കാമറൂണിന്റെ പതിനാറുകാരിയായ ഫാസ്റ്റ് ബൗളർ മേവ ദൗമ. ഉഗാണ്ടക്കെതിരായ മത്സരത്തിലായിരുന്നു മേവ ദൗമയുടെ വിവാദമായ പ്രകടനം. നാലു പേരെ തുടർച്ചയായി റണ്ണൗട്ടാക്കിയതോടെ മേവയ്‌ക്ക് അനുകൂലമായും പ്രതികൂലമായും വാദപ്രതിവാദങ്ങൾ അരങ്ങേറുകയാണ്.

ബോട്‌സ്വാനയിൽ വെച്ച് നടന്ന മത്സരത്തിൽ കെവിൻ അവിനോ, റീത്ത മുസമാലി, ഇമ്മാക്കുലേറ്റ് നക്കിസുയി, ജാനറ്റ് എംബാബസി എന്നിവരെയാണ് ദൗമ റൺൗട്ടാക്കിയിയത്.

റണ്ണൗട്ട് വിവാദമായതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദൗമ. തന്റെ പ്രവൃത്തിയിൽ ഒട്ടും ഖേദമില്ലെന്നും ക്രിക്കറ്റിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതാണ് താൻ ചെയ്തതെന്നും ദൗമ പറയുന്നു. ഈ തന്ത്രം ഉപയോഗിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല. ബൗൾ ചെയ്യാനെത്തുമ്പോൾ ബാറ്റ് ചെയ്യുന്നവർ ക്രീസിൽ നിൽക്കുന്നില്ല എന്ന് മനസ്സിലാക്കി. ഇതിനെ തുടർന്നാണ് റണ്ണൗട്ടാക്കാൻ തീരുമാനിച്ചത്. ദൗമ വ്യക്തമാക്കി.

പതിനഞ്ചാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 153 റൺസായിരുന്നു ഉഗാണ്ട നേടിയിരുന്നത്. ഓപ്പണിങ്ങ് ബാറ്റ്‌സ് വുമണായ കെവിൻ അവിനോയെയാണ് ദൗമ ഈ തന്ത്രം ഉപയോഗിച്ച് ആദ്യമായി റണ്ണൗട്ടാക്കിയത്. തുടർന്ന് അതേ ഓവറിൽ മറ്റു ബാറ്റ്‌സ് വുമണ്മാരെയും ദൗമ പുറത്താക്കി. മത്സരത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 190 റൺസായിരുന്നു ഉഗാണ്ട നേടിയത്.

തുടർന്ന് ബാറ്റിങ്ങിനത്തിയ കാമറൂണിന് പതിനാലാം ഓവറിൽ എല്ലാ വിക്കറ്റുകളും നഷ്ടമായി. 35 റൺസ് മാത്രമാണ് കാമറൂൺ നേടിത്. ഇതോടെ 155 റൺസിന് ഉഗാണ്ട മത്സരത്തിൽ വിജയിച്ചു.

ഇന്ത്യയുടെ ക്രിക്കറ്റ് താരം വിനു മങ്കാദാണ് ആദ്യമായി ഈ തന്ത്രം ഉപയോഗിച്ചത്. 1947ൽ സിഡ്‌നിക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു മങ്കാത്തിന്റെ പ്രകടനം. ബൗൾ ചെയ്യാനെത്തുമ്പോൾ ബാറ്റ് ചെയ്യുന്നവർ ക്രീസിൽ ഇല്ലെങ്കിൽ അവരെ റണ്ണൗട്ടാക്കാമെന്ന നിയമം അതോടെ പ്രബല്യത്തിൽ വരുകയായിരുന്നു.

സ്‌കൂൾ കാലഘട്ടത്തിൽ തന്നെ ക്രിക്കറ്റ് പരിശീലനം ആരംഭിച്ച ദൗമ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ചുവടുവെച്ചത് തന്നെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്. ഇതിനു മുൻപ് 2019 ഐപിഎല്ലിൽ ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിൻ ഈ തന്ത്രം ഉപയോഗിക്കുകയും വിവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്തിരുന്നു. ജോസ് ബട്‌ലറെയാണ് അശ്വിൻ റണ്ണൗട്ടാക്കിയത്. വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ക്രിക്കറ്റർ നാല് പേരെ ഒന്നിച്ച് റണ്ണൗട്ടാക്കുന്നത് ഇത് രണ്ടാം തവണയാണ്.

Share
Tweet
SendShare

More News from this section

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies