ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2026, 09:27 pm IST
FacebookTwitterWhatsAppTelegram

ബെര്‍ലിന്‍: ജര്‍മനിയുടെ വടക്കന്‍ നഗരമായ സ്റ്റേഡെയില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ജര്‍മന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മറ്റൊരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇയാളുടെ പങ്ക് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മറ്റ് പ്രതികളാരും ഒളിവിലില്ലെന്നും പൊതുജനങ്ങള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്നും പൊലീസ് അറിയിച്ചു.

നഗരമധ്യത്തിന് പുറത്തുള്ള പ്രദേശത്താണ് വെടിവെപ്പ് നടന്നത്. സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ വന്‍ പൊലീസ് സന്നാഹം വിന്യസിച്ച് വ്യാപക പരിശോധന നടത്തി. ഏകദേശം 50,000 പേര്‍ താമസിക്കുന്ന സ്റ്റേഡെ നഗരം ഹാംബര്‍ഗിന് പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വമായാണ് ജര്‍മനിയില്‍ ഇത്തരത്തിലുള്ള കൂട്ടവെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് ചില ശ്രദ്ധേയമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്.

2023-ല്‍ ഹാംബര്‍ഗിലെ യഹോവയുടെ സാക്ഷികളുടെ ആരാധനാലയത്തില്‍ നടന്ന വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ആത്മഹത്യ ചെയ്യുകയും ചെയ്തു. അതേസമയം, 2016-ല്‍ മ്യൂണിക്കില്‍ നടന്ന വെടിവെപ്പില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. സ്റ്റേഡെയിലെ ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags: shootinggermanyculpritPOLICE ARRESTED
ShareTweetSendShare

More News from this section

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

വെനസ്വേലയ്‌ക്ക് ഇന്ത്യയുടെ സഹായഹസ്തം; ‘ഓപ്പറേഷൻ അമിസ്റ്റാഡ്’ സംഘം കരാക്കസിൽ

അഫ്ഗാനിസ്ഥാനിലെ ജനവാസ മേഖലകളിൽ പാക് വ്യോമാക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു; കടുത്ത പ്രതിഷേധവുമായി താലിബാൻ

കൊച്ചു പെൺകുട്ടികൾക്ക് കാജൽ ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കൾ സമ്മാനമായി നൽകും; പിന്നാലെ ലഹരിയും ലൈംഗിക ചൂഷണവും, ജർമ്മനിയിൽ പാക്-സിറിയൻ ഗ്രൂമിംഗ് ഗ്യാങ് അറസ്റ്റിൽ

ഇറാൻ–യുഎസ് സംഘർഷം രൂക്ഷം; ഖത്തറിൽ ആക്രമണം, ഒരാൾ മരിച്ചു;പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

Latest News

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies