തൃശ്ശൂർ : കരുവന്നൂർ സഹകരണ ബങ്കിനെതിരെ സമരം ചെയ്ത മുൻ സിപിഎം നേതാവിനെ കാണാതായതായി പരാതി. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സുജേഷ് കണ്ണാട്ടിനെയാണ് കാണാതായത്. സംഭവത്തിൽ ഇരിങ്ങാലക്കുട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി മുതൽ സുജേഷിനെ കാണാനില്ലെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്തതിനാൽ ഇതിന് കഴിയുന്നില്ല. ഇതേ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് പോലീസിൽ പരാതി നൽകിയത്. ബാങ്കിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സുജേഷിന് സിപിഎം നേതാക്കളിൽ നിന്നും ഭീഷണി നേരിട്ടിരുന്നെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
കരുവന്നൂർ ബാങ്കിന് മുൻപിൽ ഒറ്റയാൾ സമരം നടത്തിയ സുജേഷ് പരസ്യമായി ചില നേതാക്കൾക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പുറമേ നേതാക്കളുടെ തട്ടിപ്പ് തെളിയിക്കുന്ന സുപ്രധാന രേഖകൾ സുജേഷിന്റെ പക്കൽ ഉണ്ടെന്നാണ് വിവരം.
Comments