ചണ്ഡീഗഡ്: പഞ്ചാബിൽ പുതിയ സർക്കാർ അധികാരമേറ്റെടുത്ത ശേഷം
പഞ്ചാബ് പോലീസ് സേനയിൽ കൂട്ടസ്ഥലമാറ്റം.ഒമ്പത് ഐഎഎസ് ഉദ്യോഗസ്ഥരെയും രണ്ട്
പ്രൊവിൻഷ്യാൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെയുമാണ് സർക്കാർ സ്ഥലം മാറ്റിയത്.പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതാണ് ഉത്തരവ് ഇറക്കിയത്. പുതിയ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി അധികാരമേറ്റയുടനാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്.
കഴിഞ്ഞ ദിവസമാണ് ചരൺജീത് സിംഗ് ചന്നി മുഖ്യമന്ത്രിയായി അധികാരമേറ്റത്. തിങ്കളാഴ്ചയായിരുന്നു ആദ്യ ക്യാബിനറ്റ് മീറ്റിംഗ് ചേർന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ ജീവനക്കാരെ നിയമിക്കുമ്പോഴുണ്ടാകുന്ന ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായിട്ടാണ് ട്രാൻസ്ഫർ എന്നാണ് ഔദ്യോഗികഭാഷ്യം. എന്നാൽ സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കുളള സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവെയ്ക്കുന്നതെന്നാണ് സൂചന.
അപമാനിതനായിട്ടാണ് പടിയിറങ്ങുന്നതെന്ന് രാജിവെച്ച മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അമരീന്ദറിന്റെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ നിർണായക സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുകയെന്ന ഉദ്ദേശ്യവും മാറ്റങ്ങൾക്ക് പിന്നിലുണ്ട്.
Comments