ജന്മനാ ഉടലും തലയും പരസ്പരം ചേര്‍ന്ന നിലയിലുള്ള സയാമിസ് ഇരട്ടകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ അവരെ വേര്‍പ്പെടുത്തിയെടുക്കുക എന്നത് അത്ര എളുപ്പമല്ല, ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. എല്ലാ കാര്യങ്ങളിലും ഒന്നിച്ച്, മറ്റുള്ളവരുടെ സഹായം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ ഇങ്ങനെ ജനിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ട്. അങ്ങനെയുള്ള ഒരു ജനനമായിരുന്നു എമ്മന്റെയും സാഷ്യ മൊവാട്ടിന്റെയും.
നട്ടെല്ലുകള്‍ ചേര്‍ന്ന നിലയിലാണ് ഇവര്‍ ജനിച്ചത്. 2001 സെപ്റ്റംബര്‍ 13 ന് ആയിരുന്നു ഇവര്‍ ജനിച്ചത്. യു കെയില്‍ ജനിച്ച സഹോദരിമാര്‍ ജനിച്ച് മൂന്നു മാസം പ്രായമായപ്പോള്‍ തന്നെ വളരെ നിര്‍ണായകമായ ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞു. 16 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ യുകെയില്‍ വളരെ അപൂര്‍വമായിരുന്നു ആ സമയത്ത്. അറിവില്ലാത്ത പ്രായത്തില്‍ വേര്‍പിരിഞ്ഞിട്ടും വര്‍ഷങ്ങള്‍ ഇത്രയായിട്ടും ആ കൂടിച്ചേര്‍ന്നിരുന്ന അതെ പൊസിഷനിലാണ് അവര്‍ ഉറങ്ങുന്നതുപോലും. അതാണ് ഏറ്റവും കൗതുകകരമായ കാര്യം.
കാര്യം ഇങ്ങനെയാണെങ്കിലും വേര്‍പിരിഞ്ഞതു കൊണ്ട് രണ്ടു യൂണിവേഴ്സിറ്റിയില്‍ പഠിക്കാനും ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനും എമ്മനും സാഷ്യയ്ക്കും സാധിച്ചു. അതേസമയം, കൂടിച്ചേര്‍ന്ന് ജനിച്ചതുകൊണ്ട് രണ്ടുപേരുടെയും ഓരോ കാലിനും നീളകുറവുണ്ട്. അതിനോടൊപ്പം നട്ടെല്ല് വേര്പിരിച്ചതിനാല് നടക്കാനും ബുദ്ധിമുട്ട് ഉണ്ട്. ഒരാള്‍ക്ക് വീല്‍ചെയറും ഊന്നുവടിയും വേണം നടക്കാന്‍. ഒരാള്‍ക്ക് ഊന്നുവടിയുടെ സഹായം മതി.
Comments