മുംബൈ: കുവൈത്തിലെ തീപിടിത്തതിൽ മരിച്ച മുംബൈ മലയാളിയായ ഡെന്നി ബേബിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ പുലർച്ചെ 4 മണിക്കാണ് മുംബൈ വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്.
സംസ്‌കാര ചടങ്ങുകൾ മലാഡ് വെസ്റ്റിൽ ചാർകോപ്പ് നാക്കയിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ 4:45 ഓടെയാണ് പൂർത്തിയായത്. പിതാവ് ബേബി കരുണാകരൻ, സഹോദരി ഡെയ്‌സി, ഭർത്താവ് മനോജ്, അവരുടെ മക്കൾ കൂടാതെ മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേരും പങ്കെടുത്തു.
ഡെന്നി ബേബിയുടെ മരണത്തിൽ മുംബൈ കൈരളി മിത്ര മണ്ഡൽ അനുശോചനം അറിയിച്ചു. നോർക്ക റൂട്ട്‌സിന് വേണ്ടി ബേബി വർഗീസ് റീത്ത് സമർപ്പിച്ചു. മുംബൈ വിരാറിൽ 4 വർഷക്കാലമായി താമസക്കാരനായ ഡെന്നി ബേബി തിരുവനന്തപുരം സ്വദേശിയാണ്. 33 വയസ്സായിരുന്നു. അവിവാഹിതനാണ്.