ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയാണ് അദ്ദേഹം ബൈഡനെ സ്വാഗതം ചെയ്തത്. ക്ഷണം നിരസിക്കാതിരുന്ന ബൈഡൻ നരേന്ദ്ര മോദിയ്‌ക്ക് നന്ദി പറഞ്ഞു.
കേന്ദ്രവിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃഗ്ലയാണ് ഇക്കാര്യം അറിയിച്ചത്. അധികം വൈകാതെ തന്നെ ജോ ബൈഡൻ ഇന്ത്യ സന്ദർശിക്കുമെന്നാണ് കരുതുന്നതെന്ന് ശൃഗ്ല പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച ബൈഡൻ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തതിൽ നന്ദി പറഞ്ഞു. ഉടൻ തന്നെ ബൈഡന്റെ സന്ദർശനം പ്രതീക്ഷിക്കാം- ശൃഗ്ല ട്വീറ്റ് ചെയ്തു.
ക്വാഡ് രാഷ്‌ട്ര തവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശയാത്രകൾക്കായി പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി ശൃഗ്ല പറഞ്ഞു. കൊറോണ വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ പരസ്പരം അംഗീകരിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. പ്രധാനമന്ത്രിയുടെ എല്ലാ നിർദ്ദേശങ്ങളും ക്വാഡ് തലവന്മാർ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും ശൃഗ്ല വ്യക്തമാക്കി.
അതേസമയം കൂടിക്കാഴ്ചയിൽ കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
Comments