ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം. ആസാദ്, ആബിദ് എന്നിവരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകത്തിൽ ആസാദിന് പങ്കുണ്ടെന്നാണ് വിവരം. ഇയാൾ പ്രാദേശികമായി തീവ്രവാദ പരിശീലനം നേടിയ ഭീകരനാണ്. എന്നാൽ ആബിദ് പാകിസ്താൻ പരിശീലനം ലഭിച്ച ഭീകരനാണെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.
2020 ജൂലൈയിലാണ് ബിജെപി ജില്ലാ അദ്ധ്യക്ഷനായിരുന്ന വസീം ബാരി, അദ്ദേഹത്തിന്റെ പിതാവ്, സഹോദരൻ എന്നിവർ വെടിയേറ്റ് മരിച്ചത്. ബന്ദിപോരയിൽ സൈന്യം ഏറ്റുമുട്ടലിൽ കീഴ്പ്പെടുത്തിയ ഭീകരന് കൊലപാതകക്കേസിൽ പങ്കുണ്ടെന്നാണ് വിവരം. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും യുദ്ധോപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ എട്ട് മണിയോടെ ബന്ദിപോരയിലെ വാത്നികരയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് പരിശോധനയ്‌ക്ക് ഇറങ്ങിയത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അംഗീകാരിക്കാത്തിനെ തുടർന്നാണ് കീഴ്പ്പെടുത്തേണ്ടി വന്നതെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.
















Comments