ഇസ്ലാമാബാദ് : ആഗോള വേദികളിൽ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങൾ മാത്രം ഉന്നയിക്കുന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പാകിസ്താൻ ജനത. സ്വന്തം രാജ്യത്തിന്റെ കാര്യത്തിൽ ഇമ്രാൻ ഖാൻ ശ്രദ്ധ ചെലുത്തണമെന്നാണ് ജനങ്ങൾ പറയുന്നത്. ഇന്നലെ ഐക്യരാഷ്‌ട്ര സഭയിൽ കശ്മീർ വിഷയം ഉന്നയിച്ച പാക് പ്രധാനമന്ത്രി ഇന്ത്യയുടെ രൂക്ഷ വിമർശത്തിന് ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങൾ തന്നെ പ്രധാനമന്ത്രിയ്‌ക്കെതിരെ രംഗത്ത് വന്നത്.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും, നാണ്യപ്പെരുപ്പവും രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ പരിതാപകരമാക്കുന്നു. ഇതിന് പുറമേ വൈദ്യുതി, വെള്ളം, ഇന്ധനം എന്നിവയ്‌ക്ക് അനുഭവപ്പെടുന്ന ക്ഷാമം ജനങ്ങളെ എരിതിയിൽ നിന്നും വറ ചട്ടിയിലേക്കാണ് തള്ളിവിടുന്നത്. എന്നാൽ ഇതിനൊന്നും പരിഹാരം കാണാൻ ഇമ്രാൻ ഖാൻ തയ്യാറാകുന്നില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു.
നിലവിലെ അവസ്ഥ മറികടക്കാൻ സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, കൊറോണ പ്രതിരോധം എന്നീ വിഷയങ്ങളിലാകണം ശ്രദ്ധ ചെലുത്തേണ്ടത്. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മാത്രമാണ് ഇമ്രാൻ ഖാന്റെ ശ്രദ്ധ. ആഗോളവേദികൾ ഉൾപ്പെടെ പാകിസ്താൻ പ്രയോജനപ്പെടുത്തുന്നത് കശ്മീരിലെ സുരക്ഷാ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനാണെന്നും ജനങ്ങൾ പറയുന്നു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിൽ പരാജിതനായ ഇമ്രാൻ ഖാനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നുൾപ്പെടെ ശക്തമായ വിമർശനമാണ് ഉയർന്നു വരുന്നത്. ഇതിനിടെയാണ് വിമർശനവുമായി ജനങ്ങളും രംഗത്ത് എത്തിയത്.
















Comments