തിരുവനന്തപുരം : മലബാർ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ചേർത്ത് ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനത്തിനെതിരെ ഹിന്ദു ഐക്യവേദി. മന്ത്രിയുടെ പ്രസ്താവന നഗ്നമായ വർഗീയ പ്രീണനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു. തുവ്വൂരും, നാഗാളിക്കാവും തകർക്കപ്പെട്ട ക്ഷേത്രങ്ങളും അഭയാർത്ഥി കേന്ദ്രങ്ങളും സർക്യൂട്ടിൽ ഉൾപ്പെടുത്തുമോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാപ്പിള കലാപം വർഗീയ കലാപം ആയിരുന്നില്ലെന്നും, ഇസ്ലാമിക രാജ്യ സ്ഥാപനം അതിന്റെ ലക്ഷ്യമായിരുന്നില്ലെന്നുമാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഈ അഭിപ്രായം വർഗീയ വാദികളെ തൃപ്തിപ്പെടുത്തുന്നതാണ്. ഹിന്ദു വികാരങ്ങളെ അവഗണിക്കുന്ന മന്ത്രി മുസ്ലീങ്ങളുടെ താത്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്. ഇത് ഭരണ ഘടനാ വിരുദ്ധമാണെന്നും ബാബു പറഞ്ഞു.
മലബാർ കലാപം നടന്ന് നൂറ് വർഷം തികയുന്ന കാലഘട്ടത്തിൽ ഇരകളുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാരിന് കഴിയില്ല. കാരണം സർക്കാർ മതതീവ്രവാദത്തിന് വഴിപ്പെട്ടിരിക്കുകയാണ്. എന്നാൽ എത്ര ശ്രമിച്ചാലും മലബാർ കലാപത്തെ വെളുപ്പിച്ചെടുക്കാൻ ആകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ടൂറിസം സർക്യൂട്ട് ആവിഷ്കരിക്കുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞത്.
മലബാർ കലാപത്തിന്റെ നൂറാം വർഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി
Comments