ന്യൂഡൽഹി: ഇന്ന് ലോകം വീണ്ടും മറ്റൊരു വിനോദസഞ്ചാര ദിനം കൂടി ആചരിക്കുകയാണ്. യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനെസേഷന്റെ (യുഎൻഡബ്ല്യുടിഒ)ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്തംബർ 27ന് ലോക വിനോദസഞ്ചാര ദിനമായി ആചരിച്ചു വരുന്നുന്നു. ‘ ടൂറിസം ഇൻക്ലൂസീവ് ഗ്രോത്ത്’ എന്നതാണ്.ഈ വർഷത്തെ വിനോദസഞ്ചാര ദിനത്തിന്റെ വിഷയം. വിവിധ രാജ്യങ്ങൾ,ബിസിനസ്സുകാർ,വിനോദസഞ്ചാരികൾ,വിനോദസഞ്ചാര ഏജൻസികൾ, എന്നിവരോട് ലോകം വീണ്ടും വിനോദ സഞ്ചാര മേഖലയിൽ സജീവമാകുമ്പോൾ ആരും പിന്നിലെല്ലന്ന് ഉറപ്പാക്കാൻ ഈ വർഷം ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വളർച്ചയും സംസ്ക്കാര കൈമാറ്റവും ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണിത്.
അതേ സമയം വിനോദസഞ്ചാര ദിനം കേരളം ആഘോഷിക്കുന്നത് ഹർത്താൽ ആചരിച്ചുകൊണ്ടാണ്.ലോകം മുന്നോട്ട് നടക്കുമ്പോൾ പിന്നോട്ട് ഉൾവലിക്കുന്ന ഇത്തരം ഹർത്താൽ പ്രഖ്യാപങ്ങൾ കൊണ്ട് എന്ത് നേട്ടമെന്ന ചോദ്യമാണ് മലയാളികൾക്കിടയിൽ ഉയരുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിൽ ഹർത്താൽ ആചരിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
കേരളത്തിൽ നിക്ഷേപം അഭിവൃദ്ധിപ്പെടണമെങ്കിൽ അനുകൂല രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥ ഉണ്ടാകണം. ഒരാൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമ്പോൾ എങ്ങിനെയാണ് ടൂറിസം മേഖല വികസിക്കുകയെന്നായിരുന്നു മന്ത്രിയുടെ ആശങ്ക. ഇതേ ആശങ്ക പങ്കുവെച്ചുകൊണ്ടാണ് കേരളജനത ഇന്ന് വിനോദസഞ്ചാര ദിനം ആചരിക്കുന്നത്.
ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ,സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്. വിനോദസഞ്ചാരമേഖലയിൽ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു.
തുടർന്ന് 1947ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്. സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു.
Comments