ലോകത്തിലെ ഏറ്റവും മനോഹരമായ വസ്തു കാണുവാനോ, സ്പർശിക്കുവാനോ സാധിക്കില്ല. അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയുക തന്നെ വേണം, ഹെലൻ കെല്ലർ പറഞ്ഞ വാക്കുകളാണിത്. കൊറോണ മഹാമാരിയുടെ മുന്നിൽ ലോകം പകച്ചു നിൽക്കുന്ന സമയത്താണ് ഈ വർഷം ലോക ഹൃദയ ദിനം ആചരിക്കുന്നത്. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കൊറോണ കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കൊറോണ മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിലത് 10.5 ശതമാനമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മനുഷ്യ ശരീരത്തിൽ ഒരു സെക്കൻഡ് പോലും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന അവയവമാണ് ഹൃദയം. സിരകളിലൂടെ ഹൃദയത്തിലെത്തുന്ന ഓക്സിജൻ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലെത്തിച്ച് ഓക്സിജൻ സമ്പുഷ്ടമാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ദൗത്യം നിർവ്വഹിക്കുന്ന അവയവം. കഠിനാധ്വാനിയായ ഹൃദയത്തിനേൽക്കുന്ന ചെറിയ പോറൽ പോലും ജീവൻ നഷ്ടപ്പെടാൻ കാരണമാവാം. കൊറോണ വൈറസ് രണ്ട് വിധത്തിലാണ് ഹൃദയത്തെ ബാധിക്കുന്നത്.
നിലവിൽ ഹൃദ്രോഗികളായവരുടെ രോഗാവസ്ഥ മൂർച്ഛിപ്പിച്ച് ഹാർട്ട് അറ്റാക്ക്, ഹൃദയ സ്തംഭനം, കാർഡിയോജെനിക് ഷോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് അവരെ തള്ളിവിടുന്നു. മറ്റൊന്ന് ഹൃദയസംബന്ധമായ യാതൊരു രോഗവുമില്ലാത്തവരിൽ ഹൃദയാഘാതമുണ്ടാകുന്നു. ഹൃദ്രോഗമുള്ളവർക്കും ഇല്ലാത്തവർക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത ഒരുപോലെയാണങ്കിലും വന്നുപെട്ടാൽ സങ്കീർണതകൾ കൂടുതലാവാമെന്നുള്ളതുകൊണ്ട് ഏറെ കരുതൽ വേണം. ഹൃദയസംബന്ധമായ അസുഖ ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഹൃദയാരോഗ്യ സംരക്ഷണം ആഗോള തലത്തിൽ സജീവ ചർച്ചയായി മാറിയിരിക്കുകയാണ്.
ഹൃദ്രോഗത്തിന് പ്രധാന കാരണമായി ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നത് ജീവിത ശൈലിതന്നെയാണ്. പ്രായം, അമിതവണ്ണം, ഉയർന്ന രക്ത സമ്മർദം, അമിതമായ കൊളസ്ട്രോൾ അളവുകൾ, പുകവലി, പ്രമേഹം, സമ്മർദം എന്നിവയും കാരണമാകും. 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ സമയാസമയങ്ങളിൽ ഹൃദയ പരിശോധനകൾ നടത്തുന്നത് രോഗ നിർണയം നടത്തി നേരത്തെ ചികിത്സ തുടങ്ങുന്നതിന് ഉപകരിക്കും. വേൾഡ് ഹേർട്ട് ഫെഡറേഷന്റെ പഠനങ്ങൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ മരണമടയുന്നത് ഹൃദ്രോഗങ്ങൾ മൂലമാണ്.
18.6 മില്ല്യൺ മനുഷ്യരാണ് പ്രതിവർഷം ഹൃദ്രോഗങ്ങൾ ബാധിച്ച് മരിക്കുന്നു. അതായത് ലോകത്തെ 31 ശതമാനം ആളുകളും മരിക്കുന്നത് ഹൃദ്രോഗം ബാധിച്ചാണെന്ന് ചുരുക്കം. ലോകത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 1960 മുതൽ 1995 വരെ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും വർദ്ധിച്ച ഹൃദ്രോഗ നിരക്കുള്ള സംസ്ഥാനം കേരളവുമാണ്.
മറ്റു രാജ്യങ്ങളിലുള്ളവരേക്കാൾ ഇന്ത്യക്കാർക്ക് ഹൃദയാഘാതമുണ്ടാകാൻ മൂന്നിരട്ടി സാധ്യതയുണ്ട്. ഹൃദയ പൂർവ്വം ഏവരെയും ഒന്നിപ്പിക്കുക എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ ഹൃദയ ദിനം ആചരിക്കുന്നത്. പരസ്പരം ഹൃദയങ്ങള ബന്ധിപ്പിക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കൊറോണ മഹാമാരിയുടെ വെല്ലുവിളികളിലൂടെ കടന്ന് പോകുന്ന ഈകാലഘട്ടത്തിൽ നമ്മുടെ ജാഗ്രതയ്ക്ക്
Comments