ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ഉത്തരാഖണ്ഡ് സന്ദർശിക്കും. നവരാത്രി ദിനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണ് സൂചന. ഒക്ടോബർ ആദ്യ വാരം സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
കേദർനാഥും അദ്ദേഹം സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഒക്ടോബർ ഏഴിന് അദ്ദേഹം കേദാർനാഥിൽ എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കുന്ന ദിനമാണ് അന്ന്.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും സന്ദർശനത്തിൽ ഒപ്പമുണ്ടാകും. ഓക്സിജൻ പ്ലാൻറ്, വിമാനത്താവളവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതികൾ, ഋഷികേശിലെ എയിംസുമായി ബന്ധപ്പെട്ട പദ്ധതികൾ തുടങ്ങിയവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Comments