കൊല്ലം : കടയ്‌ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോദ്ധികൻ അറസ്റ്റിൽ. കോട്ടുക്കൽ സ്വദേശി മണിരാജൻ (60) ആണ് അറസ്റ്റിലായത്. എട്ട് വയസ്സുകാരിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പീഡനം. കുട്ടിയുടെ നിലവിളികേട്ട് 13 വയസുകാരനായ സഹോദരൻ ഓടിയെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.















