ഇത് പുതിയ ഇന്ത്യയാണ് .. ഈ രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ചോദ്യം ചെയ്ത് മുന്നോട്ടു പോകാൻ ഒരാളേയും നാം അനുവദിക്കില്ല. കശ്മീർ മുതൽ കന്യാകുമാരി വരേയും കച്ച് മുതൽ കാമരൂപം വരേയും ഈ രാജ്യം ഒന്നാണ്, അവിഭാജ്യമാണ്, ഇന്ത്യൻ ഭരണഘടനയുടെ കീഴിലാണ്..
രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഈ രാജ്യത്ത് എവിടേയും സ്ഥാപിക്കാൻ നമുക്ക് അവകാശമുണ്ട്. അത് തടയാൻ ഒരാൾക്കും കഴിയില്ല.. തടയാൻ ശ്രമിക്കുന്നവരെ കരുത്തോടെ നേരിടാൻ നമുക്കിന്ന് കഴിയുകയും ചെയ്യും .. 2010 ൽ യുപിഎ സർക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. പ്രതിമ നിർമ്മിച്ച് അയയ്‌ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിമ ലക്ഷദ്വീപിൽ ഇറക്കാൻ ഒരു വിഭാഗം സമ്മതിച്ചില്ല.
മതപരമായ കാരണങ്ങളായിരുന്നു പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഉയർത്തിയത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ പിന്തുണയോടെ കേന്ദ്രസർക്കാർ, ഗാന്ധിജിയുടെ പ്രതിമ കവരത്തിയിൽ സ്ഥാപിച്ചത്. ലക്ഷദ്വീപിലെത്തിയ പ്രതിരോധമന്ത്രിയെ ദേശീയപതാകയേന്തി ഭാരതമാതാവിന് ജയ് വിളിച്ചു കൊണ്ടാണ് കുട്ടികളും അമ്മമാരും സ്വീകരിച്ചത്. തങ്ങളുടെ നാടിന്റെ തനതായ കലാരൂപങ്ങൾ കൊണ്ട് അദ്ദേഹത്തിന് സ്വാഗതമരുളി. കേന്ദ്രം ബയോവെപ്പൺ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചവർക്ക് ആ നാടുതന്നെ ചുട്ട മറുപടി കൊടുത്തു.
ഭീകരവാദവും വിഘടനവാദവും കൊണ്ട് ലക്ഷദ്വീപിൽ കടന്നു കയറാൻ ശ്രമിക്കുന്നവരെ ജനങ്ങൾ കരുത്തോടെ നേരിട്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൂണ്ടിക്കാട്ടി. ലക്ഷദ്വീപ് കാരുടെ ദേശസ്നേഹം സംശയാതീതമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ ചെറുത്ത ദ്വീപ് നിവാസികളെ അഭിനന്ദിക്കാനും പ്രതിരോധമന്ത്രി മറന്നില്ല. വിഘടനവാദികൾക്കും മതതീവ്രവാദികൾക്കും കമ്യൂണിസ്റ്റ് ഭീകരർക്കും ലക്ഷദ്വീപിലെ ജനങ്ങൾ നൽകിയത് ചുട്ട മറുപടിയാണ്.
പത്തുവർഷം മുൻപ് ലക്ഷദ്വീപിൽ സ്ഥാപിക്കാനാകാതെ ഗാന്ധിജിയുടെ പ്രതിമ കപ്പലിൽ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടു നടക്കേണ്ടി വന്ന ഒരു അവസ്ഥയുണ്ടായിരുന്നു. അന്ന് ഒരു വിഭാഗം മതവർഗീയ വാദികളുടെ തിട്ടൂരത്തിനു മുന്നിൽ അധികാരികൾക്ക് മുട്ടുമടക്കേണ്ടി വന്നു. കാലം മാറി.. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ ലക്ഷദീപിൽ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ്.
അന്ന് സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്നത് അർദ്ധകായ പ്രതിമ ആയിരുന്നെങ്കിൽ ഇന്ന് പ്രതിരോധമന്ത്രി അനാച്ഛാദനം ചെയ്തത് ഗാന്ധിജിയുടെ പൂർണകായ പ്രതിമയാണ്. കേന്ദ്രസർക്കാരും ലക്ഷദ്വീപിലെ ജനങ്ങളും മുന്നോട്ടു വെയ്‌ക്കുന്നത് ഒരേയൊരു സന്ദേശമാണ്.. ഈ രാജ്യത്തെ വെട്ടിമുറിക്കാൻ ആഗ്രഹിക്കുന്നവർ ദയനീയമായി പരാജയപ്പെടും . ആസാദി വിളികളിൽ പൊതിഞ്ഞ രാജ്യവിരുദ്ധതയ്‌ക്ക് ഈ മണ്ണിൽ സ്ഥാനമില്ല. അത് ഇത് പുതിയ ഇന്ത്യയാണ്..
















Comments