ലക്നൗ: കല്ല്യാണം കഴിഞ്ഞ് പത്താം നാൾ ഭാര്യ ഗർഭിണിയെന്ന് പരാതിയുമായി ഭർത്താവ്. ഉത്തർപ്രദേശിലെ ബറേലി ഫോർട്ടിലാണ് സംഭവം. ഒരേ നാട്ടുകാരായ യുവാവും യുവതിയും തമ്മിൽ പത്ത് ദിവസം മുമ്പാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം കഠിനമായി വയറുവേദന അനുഭവപ്പെട്ട യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി എട്ടു മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
വിവാഹത്തിന് മുൻപേ യുവാവും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നതായി ചിലർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തനിക്ക് അങ്ങനെ ഒരു അടുപ്പം യുവതിയുമായി ഉണ്ടായിരുന്നില്ലെന്നാണ് യുവാവ് പറയുന്നത്. ഇതോടെ ഇരു കുടുംബങ്ങൾ തമ്മിൽ വഴക്കായി.
യുവതിക്ക് അവളുടെ കാമുകനിൽ ഉണ്ടായ കുട്ടിയാണ് എന്നായിരുന്നു ചിലർ പറഞ്ഞത്. അയാളെ വിവാഹം ചെയ്യാൻ യുവതിയുടെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. തുടർന്ന് യുവതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായും നാട്ടുകാർ ആരോപിച്ചു.
Comments