ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,799 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,38,34,702 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
കൊറോണ ബാധിച്ചുള്ള 180 മരണങ്ങൾ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 4,48,997 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ , 26,718 പേർ രോഗമുക്തി നേടി. നിലവിൽ രാജ്യത്ത് കൊറോണയെ തുടർന്ന് 2,64,458 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൊറോണ വ്യാപനം ആരംഭിച്ചതു മുതൽ ഇതുവരെ 3,31,21,247 പേർ കൊറോണ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം. കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം 10,000 ൽ മുകളിലാണ്. കഴിഞ്ഞ ദിവസം 12,297 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
Comments