ന്യൂഡൽഹി: വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്ത്യയടക്കം പല രാജ്യങ്ങളിലും സേവനം തടസ്സപ്പെട്ടതായാണ് റിപ്പോർട്ട്. കാരണം എന്താണെന്ന് വ്യക്തമല്ല.സാങ്കേതിക തകരാർ ആണെന്നാണ് സൂചന.
എത്രയും വേഗം സേവനം പുന:സ്ഥാപിക്കുമെന്ന് ഫേസ്ബുക്ക് ട്വിറ്ററിൽ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ട്വീറ്റിലൂടെ ഫേസ്ബുക്ക് ക്ഷമ ചോദിക്കുകയും ചെയ്തു.
രാത്രി ഏകദേശം ഒൻപത് മണിയോടെയാണ് പ്രശ്നം അനുഭവപ്പെട്ടത്. സാമൂഹമാദ്ധ്യമങ്ങൾ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സമയമായതിനാൽ തന്നെ അപ്രതീക്ഷിതമുടക്കം നിരവധി ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കി.
Comments