ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമുകൾ കോമൺവൽത്ത് ഗെയിംസിൽ നിന്നും പിന്മാറി. ഏഷ്യൻ ചാമ്പ്യന്മാരാവുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പിന്മാറൽ. 2022ലെ കോമൺവൽത്ത് ഗെയിംസിൽ നിന്നാണ് പുരുഷ വനിതാ ടീമുകൾ പിന്മാറിയത്. 2022 ജൂലൈ 28നാണ് ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ കോമൺവൽത് ഗെയിംസ് ആരംഭിക്കുന്നത്.
ഏഷ്യൻ ഗെയിംസ് 2022 സെപ്തംബർ 10 മുതൽ 25 വരെ ചൈനയിലെ ഗാൻഷൂവിലാണ് നടക്കാൻ പോകുന്നത്. 2024ൽ പാരീസിൽ നടക്കുന്ന അടുത്ത ഒളിംമ്പിക്‌സിൽ പങ്കെടുക്കാ നുള്ള യോഗ്യതയ്‌ക്കും ഏഷ്യൻ ഗെയിംസിലെ പ്രകടനം നിർണ്ണായകമാണെന്നതാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.
ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതുവഴി നേരിട്ട് ഒളിമ്പിക്‌സിലേക്ക് പ്രവേശനം ലഭിക്കുമെന്ന ഗുണമാണുള്ളത്. 2022ലെ ഏഷ്യൻ ഗെയിംസ് എന്തുകൊണ്ടും പ്രധാനപ്പെട്ടതാണ്. നിലവിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ എക്കാലത്തേയും മികച്ച ഫോമിലാണ്.
പുരുഷന്മാർ 41 വർഷത്തിന് ശേഷം വെങ്കലം സ്വന്തമാക്കി. ജർമ്മനിയെ 5-4നാണ് ഇന്ത്യ തകർത്തത്. ചരിത്രത്തിലാദ്യമായി സെമിയിൽ പ്രവേശിച്ച വനിതാ ടീം അർജ്ജന്റീനയോട് 1-2ന് തോറ്റാണ് വെങ്കല പോരാട്ടത്തിനിറങ്ങിയത്. ബ്രിട്ടനെതിരെ 4-3ന് പോരാടിയാണ് അവസാനം തോൽവി സമ്മതിച്ചത്.
















Comments