പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ലിജോ രാജ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടപടി.
ലിജോ ജോർജ്ജിനെതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. വഴിയിൽ നടന്നുപോയ പെൺകുട്ടിയെ ഫോൺ നമ്പർ നൽകി വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി അത് നിരസിച്ചു. ഇതിനെത്തുടർന്ന് കാറിൽ പിന്തുടർന്ന പ്രതി കുട്ടിയുടെ ഷാളിൽ പിടിച്ചു വലിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു.
Comments