മലപ്പുറം: വിദ്യാഭ്യാസ സമ്പന്നരാണെന്നും പ്രബുദ്ധരാണെന്നും സ്വയം വിശേഷിപ്പിക്കുന്ന മലയാളികൾക്കിടയിൽ 2021ലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ശൈശവ വിവാഹങ്ങൾ. മലപ്പുറത്താണ് വീണ്ടും ശൈശവ വിവാഹം റിപ്പോർട്ട് ചെയ്തത്. ആനക്കയം സ്വദേശിയായ 17 വയസുള്ള പെൺകുട്ടിയെ കോഡൂർ സ്വദേശി വിവാഹം കഴിക്കുകയായിരുന്നു. ഇയാൾക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തു.
കൂടാതെ വിവാഹം നടത്താൻ മുഖ്യപങ്കു വഹിച്ച ബന്ധുക്കൾക്കെതിരെയും കാർമികത്വം നൽകിയവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ്.
ജൂലൈ 30നായിരുന്നു വിവാഹം. കേസെടുത്തതിന് പിന്നാലെ പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു.
Comments