ട്രൗസർ മനോജിന്റെ ശിക്ഷായിളവ്; കെകെ രമയുടെ മൊഴിയെടുത്ത എഎസ്‌ഐയ്ക്ക് സ്ഥലംമാറ്റം; പാർട്ടിയുടെ മുഖം രക്ഷിക്കാനുളള നടപടിയെന്ന് ആക്ഷേപം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രൗസർ മനോജിന്റെ ശിക്ഷായിളവ്; കെകെ രമയുടെ മൊഴിയെടുത്ത എഎസ്‌ഐയ്‌ക്ക് സ്ഥലംമാറ്റം; പാർട്ടിയുടെ മുഖം രക്ഷിക്കാനുളള നടപടിയെന്ന് ആക്ഷേപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 02:43 pm IST
Facebook
Twitter
WhatsAppTelegram

വടകര: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ട്രൗസർ മനോജിന്റെ ശിക്ഷായിളവുമായി ബന്ധപ്പെട്ട് കെകെ രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം. കൊളുവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് സ്ഥലംമാറ്റിയത്. വയനാട്ടിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുളള നീക്കം വിവാദമായതിനെ തുടർന്നാണ് നടപടി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ശിക്ഷയിൽ ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. ഇവരുടെ പട്ടികയിലേക്ക് ടിപി കേസ് പ്രതികളുടെ പേരും ഉൾപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെകെ രമ എംഎൽഎയുടെ മൊഴിയെടുക്കാൻ പൊലീസ് വിളിച്ചതോടെയാണ് അതീവ രഹസ്യമായി നടത്തിയ നീക്കം പുറത്തറിയുന്നത്.

ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ നീക്കമില്ലെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ മൂന്ന് പ്രതികളുടെ ശിക്ഷാ ഇളവിനായി മൊഴിയെടുക്കാൻ പോലീസ് ബന്ധപ്പെട്ടതായി കെകെ രമ പറഞ്ഞതോടെ സർക്കാരിന്റെ ആ വാദവും പൊളിഞ്ഞു. നിയമസഭയിലും സർക്കാർ പ്രതിരോധത്തിലായി. തുടർന്ന് ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപെടാൻ നീക്കം നടത്തിയെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെകെ രമ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കണ്ട് കത്ത് നൽകിയിരുന്നു. ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികളെ കുറുക്ക് വഴിയിലൂടെ ശിക്ഷാ ഇളവ് നൽകാനുള്ള നടപടി സർക്കാരിന് കനത്ത തിരിച്ചടിയായി. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ നിന്ന് സർക്കാരിന്റെ മുഖം രക്ഷിക്കാനായാണ് എഎസ്ഐയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.

Tags: TransferTP Chandrashekharan murder case
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies