തിരുവനന്തപുരം: വിദേശമദ്യ വിൽപനയ്ക്ക് ഓൺലൈൻ ബുക്കിങ് സൗകര്യവുമായി കൺസ്യൂമർഫെഡ്. fl.consumerfed.in എന്ന വെബ്സൈറ്റ് വഴി മുഴുവൻ വിദേശമദ്യ ഇനങ്ങളും ബുക്ക് ചെയ്യാം. കൺസ്യൂമർഫെഡിന്റെ എല്ലാ വിദേശമദ്യവിൽപന ശാലകളിലും ഓൺലൈൻ ബുക്കിങ് സംവിധാനം സജ്ജമാക്കിട്ടുണ്ട്.
കൺസ്യൂമർഫെഡ് എം.ഡി ഡോ. എസ്.കെ. സനിൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി വിൽപനശാലയിലെത്തിയാൽ പാഴ്സലായി മദ്യം ലഭിക്കും. മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്ന നടപടികളുടെ ഭാഗമായാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്നും കൺസ്യൂമർഫെഡ് എം.ഡി പറഞ്ഞു.
ക്യൂ നിൽക്കേണ്ടതില്ലെങ്കിലും നിലവിൽ ഹോം ഡെലിവറി സംവിധാനം ഇല്ലെന്നും ഷോപ്പുകളിലേക്ക് നേരിട്ടെത്തണമെന്നും അധികൃതർ അറിയിച്ചു. മദ്യത്തിന്റെ ബ്രാൻഡും ഉപഭോക്താവിന് 23 വയസ് കഴിഞ്ഞതായുള്ള സത്യവാങ്മൂലവും നിർബന്ധമായും രേഖപ്പെടുത്തണമെന്നും കൺസ്യൂമർഫെഡ് അറിയിച്ചു.
Comments