തൃശ്ശൂർ : പാവങ്ങൾക്കും അശരണർക്കും വീണ്ടും കൈത്താങ്ങായി സേവാഭാരതി. ശനിയാഴ്ച ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി ദാനം ചെയ്യും. സേവാഭാരതി വേലൂർസമിതിയുടെ ആഭിമുഖ്യത്തിൽ 11 കുടുംബങ്ങൾക്കാണ് ഭൂമി ദാനം ചെയ്യുന്നത്. ശനിയാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് നടക്കുന്ന പരിപാടി ബിജെപി എംപി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
തലചായ്‌ക്കാനൊരിടം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബങ്ങൾക്ക് ഭൂമി നൽകുന്നത്. 50 സെന്റ് ഭൂമിയാണ് കുടുംബങ്ങൾക്ക് നൽകുക. ഭൂ സംരക്ഷണ സമിതിയുടെ ആഹ്വാനം ഏറ്റെടുത്ത് പഴവൂർ കണ്ണമ്പാറ താഴത്തേതിൽ മഠത്തിൽ ഗണേശൻ നമ്പ്യാർ ആണ് സേവാഭാരതിയ്‌ക്ക് ഭൂമി നൽകിയത്.
സേവാഭാരതി കണ്ടെത്തിയ 11 കുടുംബങ്ങളിൽ വിധവകളും ദിവ്യാംഗരും അനാഥരും ഉൾപ്പെടുന്നു. നിലവിൽ വാടക വീടുകളിൽ താമസിച്ചുവരുന്ന ഇവരുടെ സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനു തുടക്കം കുറിയ്‌ക്കുയാണ് സേവാഭാരതി.
















Comments