കാബൂൾ : അഫ്ഗാനിസ്താനിൽ കലാകാരന്മാരോടുള്ള ക്രൂരത തുടർന്ന് താലിബാൻ. കൊമേഡിയനെ തലയറുത്ത് കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു . കൊല്ലപ്പെട്ടയാളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ജലാലാബാദിലാണ് സംഭവം. അനോർബാഗിൽ തലയറുത്ത് മാറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് കൊമേഡിയനാണെന്ന് വ്യക്തമായത്. അധികാരത്തിലേറിയതിന് പിന്നാലെ പ്രശസ്ത കൊമേഡിയനായ നസർ മുഹമ്മദിനെ താലിബാൻ കൊലപ്പെടുത്തിയിരുന്നു. നിലവിൽ അഫ്ഗാൻ അഷ്റഫ് ഗനി സർക്കാരിനെ പിന്തുണച്ചവരെ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയാണ്. കൊല്ലപ്പെട്ട കൊമേഡിയൻ സർക്കാരിനെ പിന്തുണച്ചിരുന്നതായാണ് സൂചന.
അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്ത് ശരിഅത്ത് നിയമം കർശനമായി നടപ്പിലാക്കിവരികയാണ് താലിബാൻ സർക്കാർ. ശരിഅത്ത് നിയമം പ്രകാരം സംഗീതം ഉൾപ്പെടുള്ള കലകൾ ഹറാമാണ്. ഇതേ തുടർന്ന് നാടക ശാലകൾ ഉൾപ്പെടെ താലിബാൻ അടച്ചുപൂട്ടിയിരുന്നു. കലാകാരന്മാരെ വേട്ടയാടുന്നതും താലിബാൻ ഭരണകൂടം തുടരുകയാണ്.
ജൂലൈയിലാണ് കൊമേഡിയൻ നസർ മുഹമ്മദിനെ താലിബാൻ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയത്. സർക്കാരിനെ പിന്തുണച്ചുവെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ കൊന്നത്. ഇതിന്റെ ദൃശ്യങ്ങളും താലിബാൻ ഭീകരർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
















Comments