ന്യൂഡൽഹി : വനിതകൾക്കും ഐപിഎൽ വേണമെന്ന് ഇന്ത്യൻ വനിത ടി-20 ക്യാപ്റ്റൻ ഹർമീത് പ്രീത് കൗർ. ഐപിഎൽ പോലെ ഒരു വേദി വനിതാ താരങ്ങൾക്കും ലഭിക്കുകയാണെങ്കിൽ സമ്മർദ്ദ ഘട്ടത്തിൽ കളിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാൻ കഴിയുമെന്ന് താരം പറഞ്ഞു.
ഓസ്ട്രേലിയക്കാർ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കാരണം അവർ എല്ലാ സീസണിലും നല്ല രീതിയിൽ ക്രിക്കറ്റ് കളിക്കുന്നതിനാലാണ്. WBBL അവർക്ക് നൽകുന്ന ആത്മവിശ്വാസം മറ്റുള്ളവർക്ക് കാണാൻ കഴിയും. ഓസ്ട്രേലിയൻ താരം തഹ്ലിയയ മഗ്രാത്ത് ബാറ്റ് ചെയ്ത്ത് ശ്രദ്ധിച്ചാൽ ബിബിഎല്ലിൽ കളിച്ചതിന്റെ അത്മ വിശ്വാസം കാണാൻ സാധിക്കാമെന്ന് താരം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിന് മുമ്പ് ഇന്ത്യൻ താരങ്ങൾക്ക് ആ ലെവൽ ആവശ്യമാണ്. താരങ്ങൾക്ക് മികച്ച 20-30 മത്സരങ്ങൾ ലഭിക്കുകയാണെങ്കിൽ തങ്ങളുടെ കഴിവുകൾ കാണിക്കുകയും അന്താരാഷ്ട്ര ഗെയിമുകൾക്ക് മുമ്പ് നല്ല പരിശീലനം കിട്ടുമെന്ന് ക്യാപ്റ്റൻ വ്യക്തമാക്കി.
Comments