ചണ്ഡിഗഡ്: വിവാഹസൽക്കാരത്തിന് പോകുന്നതിനിടെ യുവാവ് അഞ്ച് പേർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി. അപകടത്തിൽ ഒരു സ്ത്രി ഉൾപ്പെടെ രണ്ട്് പേരാണ് മരിച്ചത്. ഹരിയാനയിലെ കർണൽ ജില്ലയിലെ നിലോക്കെരി പ്രദേശത്താണ് സംഭവം. അജയ് എന്നയാളാണ് കാർ ഓടിച്ചുകയറ്റിയത്.
സ്ത്രീ സംഭവസ്ഥലത്ത് വച്ചതന്നെ മരിച്ചിരുന്നു. മറ്റു രണ്ടുപേരും ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ മരിക്കുകയായിരുന്നു.വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്ന അതിഥികളും കുട്ടികളും ഉണ്ടായിരുന്നതിനാൽ വേഗത കുറച്ച് ഓടിക്കണമെന്ന് ബന്ധുക്കൾ അജയ്യോട് പറഞ്ഞിരുന്നു. എന്നാൽ സ്ഥലത്തുണ്ടായിരുന്ന ഇയാളുടെ പിതാവ് ഇഷ്ടമുളള രീതിയിൽ വാഹനം ഓടിക്കാൻ അനുമതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചുപേർക്കിടയിലേക്ക് അജയ് കാർ ഒടിച്ചുകയറ്റിയതെന്നും മരിച്ച സ്ത്രീയുടെ ബന്ധുവായ വിജയ് കുമാർ പറഞ്ഞു.
അജയ്ക്കും പിതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.പ്രതിയെ പിടികൂടാൻ പോലീസ് സൂപ്രണ്ട് അഞ്ച് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments