ഉത്ര വധക്കേസ്: സൂരജിനെതിരെ നിർണ്ണായകമായത് പ്രോസിക്യൂഷന്റെ ശക്തമായ തെളിവുകൾ, കേസിന്റെ നാൾ വഴികൾ
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്ര വധക്കേസ്: സൂരജിനെതിരെ നിർണ്ണായകമായത് പ്രോസിക്യൂഷന്റെ ശക്തമായ തെളിവുകൾ, കേസിന്റെ നാൾ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2021, 01:32 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഉത്ര കേസിൽ സൂരജ് കുറ്റക്കാരനെന്ന് കോടതി. പ്രോസിക്യൂഷൻ സമർപ്പിച്ച ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ അടിസ്ഥാനമാക്കിയായിരുന്നു കോടതി സൂരജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്ത കേസായിരുന്നു ഇത്.

കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിച്ചത്. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി ഉത്രയെ വിവാഹം ചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ കുറ്റപത്രം. 2020 മെയ് ആറിനാണ് സൂരജ് ഭാര്യയെ കൊലപ്പെടുത്തിയത്. സൂരജ് മാത്രമാണ് കേസിലെ പ്രതി.

സൂരജിന് പാമ്പിനെ നൽകിയ സുരേഷ് കേസിൽ മാപ്പ് സാക്ഷിയാണ്. കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ വിഷ പാമ്പുകളെ ഉപയോഗിച്ചായിരുന്നു സൂരജ് കൊലപാതകം നടത്തിയത്. അതുകൊണ്ട് തന്നെ കേസ് സംസ്ഥാനത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇടം പിടിക്കുകയും ചെയ്തു.

ഉത്രയുടെ വീട്ടുകാർ ഇടഞ്ഞതോടെ സ്ത്രീധനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും കാറും പണവും നഷ്ടപെടുമെന്ന ആശങ്കയിലാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലാൻ സൂരജ് തീരുമാനിച്ചത്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുള്ള ആയുധമായി ഉപയോഗിച്ചു എന്നതായിരുന്നു കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി.

ഉത്ര കേസ് നാൾ വഴികൾ

2018 മാർച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം
>2020 മാർച്ച് 2 ഉത്രക്ക് ആദ്യം പാമ്പുകടി ഏൽക്കുന്നു, അണലിയെ കൊണ്ട് കടിപ്പിക്കാൻ ശ്രമിച്ചു
>മാർച്ച് രണ്ട് മുതൽ ഏപ്രിൽ 22 വരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയിൽ
>ഏപ്രിൽ 22ന് ഉത്രയുടെ അഞ്ചൽ ഏറത്തുള്ള വീട്ടിലേക്ക്
>ഏപ്രിൽ 22 നും മെയ് 7 നും ഇടയിൽ സൂരജ് അവിടേക്ക് ഇടയ്‌ക്കിടെ സന്ദർശനം
>മെയ് ആറിന് അവസാനം സൂരജ് വീട്ടിലെത്തി
>മെയ് ഏഴിന് ഉത്രയുടെ മരണം അന്ന് മുതൽ തന്നെ വീട്ടുകാർക്ക് സംശയം
>മെയ് ഏഴിന് തന്നെ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു
>മെയ് 12ന് വീട്ടുകാർ പോലിസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു
>മെയ് 19 ന് ഉത്രയുടെ അച്ഛനും അമ്മയും ചേർന്ന് റൂറൽ എസ് പി ഹരിശങ്കറിന് പരാതി നൽകി
> മെയ് 23 സൂരജിന് മൂർഖനെ നൽകിയ സുരേഷ് അറസ്റ്റിൽ, തൊട്ടുപിന്നാലെ സൂരജും
>ജൂലൈ 7ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി ജി മോഹൻ രാജിനെ നിയമിച്ചു
>ജൂലൈ 14ന് തെളിവെടുപ്പിനിടെ സൂരജിന്റെ പരസ്യ കുറ്റസമ്മതം ‘ഉത്രയെ കൊന്നത് ഞാൻ തന്നെ’
>ജൂലൈ18ന് ഉത്രയുടെ ആന്തരിക അവയവങ്ങളിൽ മൂർഖന്റെ വിഷത്തോടൊപ്പം മയക്കുഗുളികളും
>ജൂലൈ 28 സൂരജിന് പാമ്പിനെ നൽകിയ സുരേഷിനെ മാപ്പ് സാക്ഷിയാക്കി.
>ജൂലൈ30 കൊലപാതകം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.
>2020 ഓഗസ്റ്റ് 14 പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
>2021ഒക്ടോബർ 11ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.

പോലീസിന്റെ അന്വേഷണ വഴികൾ

>പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി
>പാമ്പിനെ കൊണ്ട് ഡമ്മി പരീക്ഷണം
>പാമ്പിനെ വിറ്റയാളെ കണ്ടെത്തി
> വിദേശത്തുള്ള പാമ്പ് വിദഗ്ധരുടേയും നിർദ്ദേശങ്ങൾ തേടി
>കേസിലെ ഡിഎൻഎ ഫലവും നിർണ്ണായകമായി

Tags: KollamANCHAL
Share
Tweet
SendShare

More News from this section

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ക്ലസ്റ്റര്‍; ജിതേന്ദ്ര സിംഗുമായി രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ണായക കൂടിക്കാഴ്ച

അഞ്ചലില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന് പരാതി; ട്യൂഷന്‍ അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍

വാളയാറില്‍ വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് സംഘം; 216 എടിഎം-ക്രെഡിറ്റ് കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി പിടിയില്‍

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

25% ഇടക്കാലാശ്വാസം അനുവദിക്കണം: എൻ ജി ഒ സംഘ്

Latest News

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പരസ്പരം പഠിക്കാനും വികസനം നേടാനും കഴിയുമെന്ന് ഷി ജിന്‍പിങ്; അഭിപ്രായവ്യത്യസങ്ങള്‍ തര്‍ക്കമായി മാറരുതെന്ന് മോദി; കൂടിക്കാഴ്ച നീണ്ടത് 50 മിനിറ്റ്

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies