ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം
Saturday, September 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2026, 06:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോകശ്രദ്ധ നേടിയ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെയും കൈപിടിച്ച് നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ലോകത്തെ പ്രധാന ശക്തികളിലെ മൂന്ന് നേതാക്കള്‍ ഒരേ ഫ്രെയിമിലെത്തിയതാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്.

ഉച്ചകോടിയുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഷി ജിന്‍പിങ്ങിനും വ്ളാദിമിര്‍ പുടിനും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഒപ്പം മോദി നടന്നുനീങ്ങുന്ന ചിത്രവും ഇതിലുണ്ട്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്‌ക്കും ഷിക്കും പുടിനുമൊപ്പം മോദി സംസാരിക്കുന്ന ചിത്രവും മറ്റൊന്നില്‍ പുടിനൊപ്പം മോദി നടന്നുനീങ്ങുന്നതുമാണ് കാണുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായ റഷ്യയുമായുള്ള ബന്ധം പ്രതിരോധം, ഊര്‍ജം, ബഹിരാകാശം, അടിസ്ഥാന സൗകര്യം, വ്യാപാരം തുടങ്ങി നിരവധി മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു.

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യാപാരവും സാമ്പത്തിക സഹകരണവും ഉള്‍പ്പെടെ വിവിധ മേഖലകളിലെ പുരോഗതി മോദി വിലയിരുത്തി. 2030ലെ സാമ്പത്തിക സഹകരണ പരിപാടി ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയായി. ഇന്ത്യയില്‍ നടക്കുന്ന ഇന്നോപ്രോം പ്രദര്‍ശനവും മോദിയും പുടിനും സന്ദര്‍ശിച്ചു. ഇന്ത്യ-റഷ്യ വ്യാവസായിക സഹകരണവും വ്യാപാരവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പ്രദര്‍ശനം സഹായിക്കുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനും ബ്രിക്സ് ഉച്ചകോടിയില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഷി ഇന്ത്യയിലെത്തുന്നത്. ഇന്ത്യ-ചൈന ബന്ധത്തില്‍ സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതിയുടെ പശ്ചാത്തലത്തിലാണ് ഷിയുടെ സന്ദര്‍ശനം. നേരിട്ടുള്ള വിമാന സര്‍വീസുകളുടെ പുനരാരംഭം ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയിലെ കൂടിക്കാഴ്ചകള്‍. വിപുലീകരിച്ച 11 അംഗ ബ്രിക്സ് കൂട്ടായ്മയുടെ 18-ാമത് ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. വ്യാപാരം, നിക്ഷേപം, ഊര്‍ജം, സാങ്കേതികവിദ്യ, ഭക്ഷ്യസുരക്ഷ, ഗ്ലോബല്‍ സൗത്തിന്റെ കൂടുതല്‍ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നത്.

റഷ്യ, ചൈന തുടങ്ങിയ പ്രധാന ശക്തികളുമായി ഒരേസമയം നയതന്ത്ര ഇടപെടല്‍ നടത്താനും ഇന്ത്യയുടെ മുന്‍ഗണനകള്‍ ബഹുമുഖ വേദിയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനും ബ്രിക്സ് അധ്യക്ഷസ്ഥാനം ഇന്ത്യയ്‌ക്ക് അവസരം നല്‍കുന്നു. മോദി, ഷി, പുടിന്‍ എന്നിവര്‍ കൈകോര്‍ത്തുനില്‍ക്കുന്ന ചിത്രം അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ നടക്കുന്ന ഉയര്‍ന്നതല നയതന്ത്ര ഇടപെടലുകളുടെ പ്രതീകമായി മാറുകയാണ്.

Tags: Narendra Modibrics summitxi jinpingVladimir Putinholding hands
Share
Tweet
SendShare

More News from this section

BRICS Summit 2026: ‘ന്യൂഡൽഹി പ്രഖ്യാപനം 2026’ ഐകകണ്ഠേന പാസാക്കി; മോദിയുടെ നയതന്ത്ര വിജയത്തിന് തിളക്കം

ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര സ്വാതന്ത്ര്യം; പെസഷ്‌കിയാനൊപ്പം മോദിയുടെ കൈകോര്‍ത്ത് നടത്തം ശ്രദ്ധേയമായി

‘ബ്രിക്സ് ആര്‍ക്കും എതിരല്ല’; യുഎന്‍ പരിഷ്‌കരണം മുതല്‍ ഹോര്‍മുസ് വരെ, ആഗോള വേദിയില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈറല്‍ റീലിനായി കുത്തൊഴുക്കിലേക്ക് എസ്യുവി; സോനമാര്‍ഗില്‍ യുവാക്കള്‍ കുടുങ്ങി, രക്ഷിച്ചത് പൊലീസും നാട്ടുകാരും

ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം 86 വർഷം പഴക്കമുള്ള സെൻട്രൽ തിയേറ്ററിൽ വൻ തീപിടിത്തം; ആളപായമില്ല

Latest News

ആറ്റിങ്ങലില്‍ വിദ്യാര്‍ഥിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രധാന പ്രതി പിടിയില്‍

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ താലികളും പണവും കവര്‍ന്നു, 11 കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നു

25% ഇടക്കാലാശ്വാസം അനുവദിക്കണം: എൻ ജി ഒ സംഘ്

ഒരേ ഫ്രെയിമില്‍ മോദി, ഷി, പുടിന്‍; ബ്രിക്സ് വേദിയില്‍ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വിളിച്ചോതി ചിത്രം

വിടവാങ്ങുമ്പോഴും ഏഴ് ജീവിതങ്ങള്‍ക്ക് പ്രതീക്ഷ; അവയവദാനത്തിലൂടെ മാതൃകയായി യുവ സൈനികന്‍ രാഹുല്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; 1000 മെഗാവാട്ട് വരെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

‘കൂടുതല്‍ പണം അടയ്‌ക്കണം’; ട്രെയിനില്‍ വാഹനമയയ്‌ക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies