തിരുവനന്തപുരം: നടൻ നെടുമുടി വേണുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതീക ദേഹം തിരുവനന്തപുരം വട്ടിയൂർക്കാവിലെ തമ്പ് എന്ന വീട്ടിലെത്തിച്ചു.
നാളെ രാവിലെ പൊതുദർശനത്തിന് ശേഷമാവും നെടുമുടി വേണുവിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. സിനിമാ സാംസ്കാരിക മേഖലകളിലുള്ളവർക്ക് രാത്രി വീട്ടിൽ അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
അസുഖ ബാധിതനായി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കേയാണ് അന്ത്യം. മൂന്ന് ദേശീയ പുരസ്കാരങ്ങളും ആറ് സംസ്ഥാന പുരസ്കാരങ്ങളും കരസ്ഥമാക്കിയ അതുല്യ കലാകാരനാണ് നെടുമുടി വേണു. ഇന്ത്യൻ സിനിമയിൽ നികത്താവാത്ത വിടവ് ബാക്കി വച്ചാണ് അദ്ദേഹം വിട വാങ്ങിയത്.
Comments