രാജ്യത്ത് തിങ്കളാഴ്ച്ച വിതരണം ചെയ്തത് റെക്കോർഡ് കൽക്കരി: ക്ഷാമമില്ലെന്ന് ആവർത്തിച്ച് കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് തിങ്കളാഴ്‌ച്ച വിതരണം ചെയ്തത് റെക്കോർഡ് കൽക്കരി: ക്ഷാമമില്ലെന്ന് ആവർത്തിച്ച് കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2021, 05:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം റെക്കോർഡ് അളവിൽ കൽക്കരി വിതരണം ചെയ്തുവെന്ന് കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി. സംസ്ഥാനങ്ങളുടെ ആവശ്യമനുസരിച്ച് കൽക്കരി വിതരണം കാര്യക്ഷമമാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇന്നലെ മാത്രം 1.95 മില്യൺ ടൺ കൽക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതിൽ ഏറ്റവും കൂടുതലാണിതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്കുള്ള കൽക്കരി വിതരണം ഇനിയും വർദ്ധിപ്പിക്കുമെന്നും പ്രഹ്ലാദ് ജോഷി അറിയിച്ചു. അടുത്ത 22 ദിവസത്തേയ്‌ക്കുള്ള കൽക്കരി സ്റ്റോക്കുണ്ട്. ഒക്ടോബർ 21ന് ശേഷം രണ്ട് മില്യൺ ടൺ വരെ കൽക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ജൂൺ വരെ കൽക്കരി ശേഖരം വർദ്ധിപ്പിക്കാൻ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങൾക്ക് ഇപ്പോൾ കൽക്കരി ആവശ്യമില്ലെന്നാണ് സംസ്ഥാനങ്ങൾ അറിയിച്ചതെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് കൽക്കരി ക്ഷാമമുണ്ടെന്നും, ഇത് വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകൾ വ്യക്തമാക്കി മന്ത്രി എത്തിയത്.

43 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളത്. മൺസൂൺ കഴിഞ്ഞ സാഹചര്യത്തിൽ വരും വർഷങ്ങളിൽ കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തലെന്നും നിലവിൽ കൽക്കരി ക്ഷാമമില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു. അതിനിടെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ തിങ്കളാഴ്‌ച്ച ഉന്നതതല യോഗം ചേർന്നിരുന്നു. പ്രഹ്ലാദ് ജോഷിയും ഊർജ്ജ മന്ത്രി ആർകെ സിംഗും ഇരുമന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഗെയിൽ, ടാറ്റ എന്നിവയുമായി നടത്തിയ ആശയവിനിമയത്തിൽ വന്ന പിഴവാണ് ഇത്തരം വാർത്തകൾ പരക്കാൻ ഇടയായതെന്ന് ഊർജ്ജ മന്ത്രി ആർ.കെ സിംഗ് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ രാജ്യത്തിന് ആവശ്യമായ ഊർജ്ജം ലഭ്യമാണ്. അതുകൊണ്ടുതന്നെ ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല. എല്ലാ ദിവസവും പുതിയ കൽക്കരി സ്റ്റോക്ക് രാജ്യത്തേക്ക് എത്തുന്നുണ്ട്. കൽക്കരി ക്ഷാമമെന്നത് അടിസ്ഥാനമില്ലാത്ത ആശങ്കയാണെന്നും ആർകെ സിംഗ് പറഞ്ഞിരുന്നു.

Tags: COAL
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies