സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് വി.മുരളീധരൻ

Published by
Janam Web Desk

ഹാട്ട്‌ഫോഡ്: അമേരിക്കയിലെ കണക്ടിക്കട്ട് സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ പരിപാടികളുടെ ഭാഗമായിട്ടാണ് അമേരിക്കയിലെ പ്രവാസി ഭാരതീയ സമൂഹവുമായി സംവദിച്ചത്. അമേരിക്കയുടെ മൂന്ന് സംസ്ഥാനങ്ങളുടെ കൂട്ടായ്മയിൽ ന്യൂയോർക്കിനും ന്യൂജേഴ്‌സിക്കുമൊപ്പം പരിഗണിക്കുന്ന ന്യൂ ഇംഗ്ലണ്ട് മേഖലയിലെ ഭാഗമാണ് കണക്ടിക്കട്ട്.

അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഇന്ത്യക്കുമാത്രമല്ല ലോകത്തെ എല്ലാ പ്രവാസി ഭാരതീയർക്കും മാതൃകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വ്യാപാര-വാണിജ്യ-വിദ്യാഭ്യാസ-ആരോഗ്യമേഖലകളിലായി ഇന്ത്യൻ സമൂഹം അമേരിക്കയുടെ വികസനത്തിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നു എന്നത് ഏറെ അഭിമാനം നൽകുന്ന ഒന്നാണെന്നും ഇരുരാജ്യങ്ങൾ ക്കിടയിലേയും ശക്തമായ സൗഹൃദത്തിന് കാരണം ഭാരതീയ സമൂഹത്തിന്റെ മികവാണെന്നും മുരളീധരൻ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷമാണ് ഇന്ത്യ അമൃത് മഹോത്സവം എന്ന പേരിൽ കൊണ്ടാ ടുന്നത്. എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസി ഭാരതീയർ അമൃത മഹോത്സവത്തിന്റെ ഭാഗമാകണം. ജന്മനാട്ടിലെ സമൂഹങ്ങളെ സഹായിക്കാൻ മുൻകൈ എടുക്കണമെന്നും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. പ്രവാസി ഭാരതീയർക്ക് പങ്കാളിത്തം വഹിക്കാനാകുന്ന നിരവധി പരിപാടികൾ കേന്ദ്രസർക്കാർ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിവരങ്ങളും കേന്ദ്രമന്ത്രി പങ്കുവച്ചു.

Share
Leave a Comment