സ്ത്രീധനത്തിനായി താലി ചാർത്തിയ പെൺകുട്ടികളെ കൊലപ്പെടുത്തുന്ന കാലത്ത് വധുവിന് 60 കിലോ സ്വർണ്ണം നൽകി ജീവിത സഖിയാക്കി യുവാവ് . ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള വധു തന്റെ വിവാഹദിനത്തിൽ 60 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ ധരിച്ചെത്തിയതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ചൈനീസ് വിവാഹത്തിൽ സ്വർണ്ണം ധരിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. എങ്കിലും, ഈ വധുവിന് 60 കിലോ സ്വർണ്ണം ധരിച്ചത് നടക്കാൻ പോലും ബുദ്ധിമുട്ടുണ്ടാക്കിയെന്നതാണ് സത്യം . വെള്ള നിറത്തിലുള്ള ഗൗണും , കൈയ്യിൽ റോസാപ്പൂക്കളുടെ പൂച്ചെണ്ടുമായെത്തിയ യുവതി ഒടുവിൽ നടക്കാൻ വരന്റെ സഹായം തേടേണ്ടിവന്നു.
ഒരു കിലോഗ്രാം ഭാരമുള്ള 60 സ്വർണ്ണമാലകളാണ് വരൻ പെൺകുട്ടിയ്ക്ക് നൽകിയത് . ചൈനയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണ് വരൻ. മാലകൾക്കൊപ്പം വധുവിന്റെ രണ്ട് കൈകളിലും രണ്ട് വലിയ സ്വർണ്ണ വളകൾ ധരിച്ചിരുന്നു. വരന്റെ കുടുംബത്തിൽ നിന്നുള്ള സമ്മാനങ്ങളായിരുന്നു അവ.
Comments