സിക്‌സറടിച്ച് രാഹുൽ ത്രിപാഠി രക്ഷകനായി: ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് തകർത്ത് കൊൽക്കത്ത ഫൈനലിൽ
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിക്‌സറടിച്ച് രാഹുൽ ത്രിപാഠി രക്ഷകനായി: ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് തകർത്ത് കൊൽക്കത്ത ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 11:39 pm IST
FacebookTwitterWhatsAppTelegram

 

ഷാർജ: കളി കൈവിടുമെന്ന ഘട്ടത്തിലാണ് രക്ഷകർ പിറവിയെടുക്കുന്നത്. ഐപിഎല്ലിൽ കൊൽക്കത്തയെ ഫൈനലിൽ എത്തിച്ചത് നാലാമനായി ഇറങ്ങിയ രാഹുൽ ത്രിപാഠി എന്ന രക്ഷകനായിരുന്നു. ഒരു പന്ത് അവശേഷിക്കെ സിക്‌സറടിച്ച ത്രിപാഠി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തകർത്തു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എടുത്തു. ശിഖർ ധവാൻ 36, ശ്രേയസ് അയ്യർ 30 എന്നിവർ മാത്രമാണ് ഡൽഹി നിരയിൽ അൽപമെങ്കിലും ചെറുത്ത് നിന്നത്. തുടക്കത്തിൽ ആഞ്ഞടിച്ച പ്രിഥ്വി ഷാ 18 ൺസിന് പുറത്തായി. 12 പന്തിൽ നിന്ന് രണ്ട് ഫോറും ഒരു സിക്‌സറും ഉൾപ്പെടുന്നതാണ് പ്രിഥ്വി ഷായുടെ ഇന്നിങ്‌സ്. മാർക്ക് സ്റ്റോയിനിസ് 18ഉം, ഹെറ്റമെയർ 17ഉം നേടി.

ക്യാപ്റ്റൻ ഋഷഭ് പന്ത് ആറ് റൺസ് മാത്രം എടുത്ത് പുറത്തായി. കൊൽക്കത്തയ്‌ക്ക് വേണ്ടി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റ് നേടി. ലോക്കി ഫെർഗൂസൻ, സുനിൽ നരൈൻ, ശിവം മാവി എന്നിവർ ഓരോ വിക്കറ്റും കരസ്ഥമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത തുടക്കം മുതൽ ആഞ്ഞടിച്ചു.

ഓപ്പണർമാരായ വെങ്കടേഷ് അയ്യരും തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വിക്കറ്റൊന്നും പോകാതെ കൊൽക്കത്ത വിജയിക്കുമെന്ന് തോന്നിയ ഘട്ടത്തിൽ തുടരെ വിക്കറ്റുകൾ വീണു. വെങ്കടേഷ് അയ്യർ 41 പന്തിൽ 55 റൺസ് നേടി പുറത്തായി. മൂന്ന് സിക്‌സറുകളും 4 ബൗണ്ടറിയും അയ്യർ നേടി. തുടർന്ന് വന്ന നിതീഷ് റാണ 13 റൺസിന് പുറത്തായി. അർധ സെഞ്ച്വറി തികയ്‌ക്കാനാവാതെ ശുഭ്മാൻ ഗിൽ 46 റൺസിന് പവലിയനിലേക്ക് മടങ്ങി. തുടർന്ന് വന്ന നാല് താരങ്ങൾ റണ്ണൊന്നും എടുക്കാതെ പുറത്തായപ്പോൾ കളി ഡൽഹി ജയിക്കുമെന്ന് തോന്നി. എന്നാൽ അവസാന ഓവറിൽ കളി ആകെ മാറി. രണ്ട് വിക്കറ്റുകൾ തുടരെ വീണപ്പോൾ കളിയുടെ ഗതി ഡൽഹിക്ക് ഒപ്പമാണെന്ന് തോന്നി. എന്നാൽ അഞ്ചാമത്തെ പന്ത് കൂറ്റൻ സിക്‌സർ അടിച്ച് ത്രിപാഠി കൊൽക്കത്തയുടെ തലവര മാറ്റുകയായിരുന്നു. ഫൈനലിൽ കൊൽക്കത്ത ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും.

Tags: IPLkolkattadelhi capitalsrahul
ShareTweetSendShare

More News from this section

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

സരളയുടെ ചിതാഭസ്മവും ഒരു ബ്രിഫ് കേസും എടുത്ത് കുടുംബത്തിന് കശ്മീർ വിടേണ്ടിവന്നു; യാസിൻ മാലിക്കിന് വെറും രാഷ്‌ട്രീയ തടവുകാരനല്ല, അയാൾ കൊലപാതകിയാണ്, വധശിക്ഷ വേണം; കശ്മീരി പണ്ഡിറ്റ് നേഴ്സിന്റെ കുടുംബം

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

Latest News

സ്വകാര്യ ലോഡ്ജിൽ യുവതിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; പൊലീസ് വാതിൽ തുറന്നപ്പോൾ ദാരുണമായ രംഗങ്ങൾ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

ചിലരുടെ പടിയിറക്കം സമൂഹത്തിന് വലിയൊരു ആശ്വാസം; എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്ത്

 യൂട്യൂബർ ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായി സൂചന; കർണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies