ശ്രീനഗർ : ജെയ്ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ വധിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് കശ്മീർ ഐജി വിജയ് കുമാർ. കഴിഞ്ഞ ദിവസം ത്രാൽ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷെ ഭീകരസംഘടനാ കമാർഡർ ഷമീം സോഫി വധിക്കപ്പെട്ടത്. കശ്മീർ ലക്ഷ്യംവെച്ച് പ്രവർത്തിച്ചിരുന്ന ഇയാൾ രാജ്യത്തിന് വെല്ലുവിളിയായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
2004 ലാണ് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇയാളെ ആദ്യമായി പിടികൂടുന്നത്. രണ്ട് വർഷത്തോളം ജയിലിൽ ശിക്ഷ അനുഭവിച്ചു. 2019 ജൂണിൽ വ്യത്യസ്ത ഭീകരാക്രമണങ്ങളിലൂടെ നിരവധി സാധാരണക്കാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
ജെയ്ഷെ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന വിദേശ ഭീകരർക്ക് അഭയം നൽകിയിരുന്നത് ഷാം സുഫിയാണ്. കൊടുംഭീകരനെ കൊലപ്പെടുത്താൻ സാധിച്ചത് വിജയമായാണ് കണക്കാക്കുന്നത് എന്നും പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ പുരോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചത്. ഉദ്യോഗസ്ഥർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ ആക്രമണത്തിലാണ് കൊടുംഭീകർ കൊല്ലപ്പെട്ടത് എന്നും ഐജി വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി കശ്മീരിൽ സുരക്ഷാ സേന വൻ ഭീകര വേട്ടയാണ് നടത്തുന്നത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഏഴ് ഭീകരരാണ് വധിക്കപ്പെട്ടത്. ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്.
Comments