ഇടുക്കി : വെള്ളച്ചട്ടത്തിൽ വീണ് ഒരാൾ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി റിന്റോ വർഗീസ് ആണ് മരിച്ചത് 24 വയസായിരുന്നു.മൂലമറ്റത്തെ
ഇലപ്പള്ളി വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.
ഇന്ന് മൂന്നു മണിയോടെ ആയിരുന്നു അപകടം.ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പാറയിൽ നിന്നും യുവാവ് തെന്നി വീണതാണ് മരണത്തിന് കാരണം. ഉടൻ തന്നെ റിന്റോയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
റിന്റോയുടെ സുഹൃത്തുക്കളായ അനന്ദു രവി, വിനു കെ.വി, അമൽ സുരേഷ് എന്നിവരാണ് അപകട വിവരം പുറത്തറിയിച്ചത്. കഞ്ഞിക്കുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു റിന്റോ.
Comments