തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി തിരുവനന്തപുരം നഗരസഭയ്‌ക്കുളളിൽ വിജയദശമി ആഘോഷം. 16 ദിവസമായി സമരം ചെയ്യുന്ന ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിലാണ് നഗരസഭ കൗൺസിൽ ഹാളിനുള്ളിൽ പൂജവച്ചു വിജയദശമി ആഘോഷിക്കുന്നത്.
വീട്ടുകരം വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് അടക്കമുളള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി കൗൺസിലർമാർ നഗരസഭാ ഹാളിൽ 16 ദിവസമായി സമരം ചെയ്യുന്നത്.
കൗൺസിൽ ഹാളിനുളളിൽ രാപ്പകൽ സമരമാണ് ബിജെപി കൗൺസിലർമാർ നടത്തുന്നത്. വനിതാ കൗൺസിലർമാർ അടക്കമുളളവർ രാത്രിയും പകലും ഇവിടെയുണ്ട്. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും ദൈർഘ്യമേറിയ ഒരു സമരത്തിന് വേദിയാകുന്നത്.
Comments