ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,596 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,40,81,315 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 230 ദിവസത്തിനിടെ ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്.
കഴിഞ്ഞ ദിവസം 166 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്. ഇതോടെ ആകെ മരണം 4,52,290 ആയി ഉയർന്നു. 24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന 19,582 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി. ഇതുവരെ 3,34,39,331 പേരാണ് കൊറോണ മുക്തരായത്. നിലവിൽ 1,89,694 പേർ രാജ്യത്ത് ചികിത്സയിൽ കഴിയുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം ആദ്യമായാണ് സജീവ രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെയാകുന്നത്.
കൊറോണ ആരംഭിച്ചതിന് ശേഷം ഇതുവരെ 59,19,24,874 സാമ്പിളുകൾ പരിശോധിച്ചു. കൊറോണ വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 97.79 കോടി വാക്സിൻ ഡോസുകളാണ് നൽകിയത്.
Comments