ന്യൂഡൽഹി : രാജ്യത്തെ ഇസ്ലാമിക വിശ്വാസികൾക്ക് നബിദിന ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സമൂഹത്തിന്റെ പുരോഗതിയ്ക്കായി നബിയുടെ ജീവിതവും ആശയവും പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം നബിദിന ആശംസകൾ നേർന്നത്.
എല്ലാവർക്കും, പ്രത്യേകിച്ച് മുസ്ലീം സഹോദരി-സഹോദരന്മാർക്ക് നബിദിന ആശംസകൾ. രാജ്യത്തിന്റെ സമൃദ്ധിയ്ക്കും, സാഹോദര്യവും, സമാധാനവും കാത്തു സൂക്ഷിക്കുന്നതിനും നബിയുടെ ജീവിതവും സന്ദേശവും പ്രചോദനമാകട്ടെ- രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നബിദിന ആശംസകൾ നേർന്നിട്ടുണ്ട്.എല്ലാവർക്കും നബിദിന ആശംസകൾ. ഈ ദിനത്തിൽ എല്ലായിടത്തും സമൃദ്ധിയും സമാധാനവും ഉണ്ടാകട്ടെ. സഹാനുഭൂതിയുടെയും, സാഹോദര്യത്തിന്റെയു മേന്മകൾ പ്രബലമാകട്ടെ- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Comments