തിരുവനന്തപുരം: കേരളം വീണ്ടും പ്രളയഭീഷണി നേരിടുന്നതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് പിണറായി വിജയന്റെ ഡച്ച് മാതൃക. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രി നെതർലാൻഡിൽ നിന്നും നേരിട്ട് പഠിച്ച മാതൃകയാണിത്. അവിടെ നിന്നും തിരികെയെത്തി പിണറായി റൂം ഫോർ റിവർ എന്ന പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പിണറായിയുടെ റൂം ഫോർ റിവർ മാതൃകയെ പരിഹസിച്ച് എത്തിയിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയായ ബിജോയ് ശങ്കർ.
ഈ പ്രളയകാലത്ത് തന്റെ വീട്ടുപരിസരത്ത് നിന്നുമെടുത്ത വീഡിയോയുമായാണ് ബിജോയ് ശങ്കർ എത്തിയിരിക്കുന്നത്. ബിജോയുടെ മകനാണ് വീഡിയോയിലുള്ളത്. മകന്റെ ഡച്ച് മാതൃകയിലുള്ള രക്ഷപെടലാണിതെന്നാണ് വീഡിയോയിൽ പറയുന്നത്. രണ്ട് ബക്കറ്റിൽ കാലിറക്കി വെള്ളത്തിലൂടെ വീട്ടിലോട്ട് നടക്കുന്ന മകനെ വീഡിയോയിൽ കാണാൻ സാധിക്കും. ഇതിന് പശ്ചാത്തലമായി ബിജോയി പിണറായി വിജയന്റെ ഡച്ച് മാതൃകയെ പരിഹസിക്കുന്നുമുണ്ട്. റൂം ഫോർ റിവർ അതായത് റൂമിലേക്ക് നദിയെ കൊണ്ടുവരികയെന്നാണ് അദ്ദേഹം പരിഹസിച്ചത്.
കാല് നനയാതെ വീട്ടിലെത്താം… വിജയണ്ണൻ പോയി പഠിച്ചിട്ട് വന്ന മാതൃകയാണിത്. എല്ലാ വർഷവും ഈ ദുരന്തം ഞങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് ബിജോയ് പറയുന്നു. ശാസ്ത്രീയമായി തന്നെ ഈ പ്രശ്‌നം മാറ്റാവുന്നതേയുള്ളൂ. അശാസത്രീയമായി എസി കനാലിന് കുറുകെ പണിത പാലങ്ങൾ പൊളിച്ചാൽ ഈ പ്രശ്‌നം തീരാവുന്നതേയുള്ളൂ. എസി കനാൽ തുറന്നാൽ ദുരിതം പൂർണ്ണമായും മാറും. ഇക്കാര്യം എല്ലാ ഭരണകൂടങ്ങൾക്കും അറിയാവുന്നതാണ്. എന്നാലത് ചെയ്യാതെ വീണ്ടും എസി കനാലിന് കുറുകെ അശാസ്ത്രീയമായി ഓട പണിയുകയാണ്. മറ്റുള്ളവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്നും കുട്ടനാട്ടുകാർക്ക് വേണ്ടിയല്ലെന്നും ബിജോയ് കൂട്ടിച്ചേർത്തു.
















Comments