പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. ആറു ദിവസം പ്രായമായ ആൺകുട്ടിയാണ് മരിച്ചത്.
ചൂണ്ടക്കുളം സ്വദേശികളായ പവിത്ര-ബാബുരാജ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മാസം തികയാതെയുള്ള പ്രസവമാണ് മരണകാരണം. കൂടാതെ കുഞ്ഞിന് 715 ഗ്രാം മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്.
അമ്മ പവിത്രയ്‌ക്ക് അമിത രക്തസമ്മർദവും പോഷകക്കുറവ് മൂലമുള്ള വിളർച്ചയുമുണ്ടായിരുന്നു. ഇതുകാരണമാണ് പ്രസവം നേരത്തെയായത്.
Comments