തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതിയുമായി എഐഎസ്എഫ് വനിതാനേതാവ് രംഗത്ത്.ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ശരീരത്തിൽ കടന്നു പിടിച്ചു,വസ്ത്രം വലിച്ചുകീറി,തലയ്‌ക്ക് പുറകിലും കഴുത്തിനു പുറകിലും അടിച്ചു, നടുവിന് ചവിട്ടി ഈ രീതിയിൽ ക്രൂരമായി മർദ്ദിക്കുകയും കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ചെയ്‌തെന്ന് വനിതാനേതാവ് ആരോപിച്ചു. എറണാകുളം ജില്ലാ നേതാക്കളായ അമൽ സിഎ, അർഷോ, പ്രജിത്ത് എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയത്.
മന്ത്രിയുടെ സ്റ്റാഫ് അംഗത്തിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്.ആർ ബിന്ദുവിന്റെ സ്റ്റാഫ് കെ എം അരുണിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്.എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കോട്ടയം ഗാന്ധിനഗർ പോലീസ് സ്‌റ്റേഷനിൽ യുവതി ഇതു സംബന്ധിച്ച് പരാതി നൽകി.
















Comments