കൊച്ചി : മുല്ലപ്പെരിയാൻ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് കരുതുന്നില്ലെന്ന് നടൻ സന്തോഷ് പണ്ഡിറ്റ് . മലയാളത്തിലെ നിരവധി താരങ്ങൾ പുതിയ ഡാം വേണമെന്ന നിലപാടുമായി മുന്നോട്ട് വരുമ്പോഴാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം .
എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോൾ ദുഃഖം ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ. അതിന് കുറച്ചു കോടികൾ കത്തിക്കും അത്രതന്നെ .
സ്കൂൾ ബസ് അപകടത്തിൽപ്പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരിൽ ഏതെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ട് ചർച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിഴ് നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും .
ലോകത്തിന്റെ ഏതുകോണിലുള്ളവരെയും ‘ സേവ് ‘ ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം സേവ് ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും , തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാം . പിന്നെ ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ഒന്നുകിൽ ആ ജോലി തമിഴ്നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക . അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് കെ എസ് ആർ ടി സി ടെർമിനലിന്റെയോ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക .ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി.. “ചിലർ” പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരും . -സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
Comments