ഭോപ്പാൽ: കോടീശ്വരനായ ഭർത്താവിനെ ഉപേക്ഷിച്ച് 47 ലക്ഷം രൂപയുമായി ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വീട്ടിൽ നിന്നും പണമെടുത്ത് കടന്നു എന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിൽ പോലീസ് സ്ത്രീക്കായി തിരച്ചിൽ ആരംഭിച്ചു.
സ്ത്രീയെക്കാൾ 13 വയസ്സിന് ഇളയ യുവാവിനൊപ്പമാണ് ഇവർ പോയത്. ഓട്ടോ ഡ്രൈവർ സ്ഥിരമായി സ്ത്രീയെ വീട്ടിൽ കൊണ്ടുവിടാറുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇമ്രാൻ എന്ന ഓട്ടോ ഡ്രൈവറാണ് സ്ത്രീയുടെ കൂടെയുള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്.
മധ്യപ്രദേശിലെ ഖണ്ട്വ, ജാവ്റ, ഉജ്ജയിൻ, രത്ലാം തുടങ്ങിയ നഗരങ്ങളിൽ ഇവർ രണ്ട് പേരും സഞ്ചരിച്ചതായി പോലീസിന് വിവരം ലഭിച്ചു. എന്നാൽ ഇതുവരെ ഇവരെ പിടികൂടാൻ സാധിച്ചില്ല. ഇരുവരെയും ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് പറയുന്നു.
ഒക്ടോബർ 13നാണ് സ്ത്രീയെ കാണാതായത്. പിന്നീട് ഭർത്താവ് അന്വേഷിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവർക്കൊപ്പം പോയ വിവരം അറിയുന്നത്. കൂടാതെ പണവും എടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. കോടികൾ ആസ്തിയുള്ള ഭൂവുടമയാണ് പരാതിക്കാരനായ ഭർത്താവ്.
Comments