ചണ്ഡീഗഡ്: നടുറോഡിലുണ്ടായ അപ്രതീക്ഷിത ഗർത്തത്തിൽ അകപ്പെട്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്. ലുധിയാനയിലാണ് സംഭവം. ബസ് പോയതിന് പിന്നാലെ റോഡിൽ അപ്രതീക്ഷിതമായി ഗർത്തം രൂപപ്പെടുകയായിരുന്നു. ഗർത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.
ബസ് പോയതിന് പിന്നാലെ സ്‌കൂട്ടർ ഓടിച്ചുവന്ന വിദ്യാർത്ഥിനികളാണ് ഗർത്തത്തിൽ അകപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം രണ്ടാൾ താഴ്‌ച്ചയുള്ള ഗർത്തത്തിലേക്ക് വീഴുകയായിരുന്നു. സംഭവം ശ്രദ്ധിയിൽപ്പെട്ടതോടെ ഓടിയെത്തിയ പ്രദേശവാസികൾ ഏണിവെച്ച് കൊടുത്താണ് വിദ്യാർത്ഥികളെ കയറ്റിയത്.
വാഹനം ഗർത്തത്തിൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളവും മലിനജലവും കൊണ്ടുപോകുന്നതിനുള്ള പൈപ്പുകൾ വീഡിയോയിൽ കാണാൻ സാധിക്കും. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചു. റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുള്ള ജോലികൾ പ്രദേശിക ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.
Major incident occured in #Ludhiana in Deep Nagar pic.twitter.com/J55GecSkhW
— Amarpal Singh (@amar3092) October 28, 2021
Comments